ക്രിസ്‌റ്റല്‍ പാലസിനെ വീഴ്‌ത്തി ചെമ്പട; കരുത്തോടെ ലിവര്‍പൂള്‍ മുന്നോട്ട്

ക്രിസ്‌റ്റല്‍ പാലസിനെ വീഴ്‌ത്തി ചെമ്പട; കരുത്തോടെ ലിവര്‍പൂള്‍ മുന്നോട്ട്

 liverpool , crystal palace , english premier league , ലിവര്‍പൂള്‍ , ക്രിസ്‌റ്റല്‍ പാലസ് , ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് , മുഹമ്മദ്‌ സല
ലണ്ടന്‍| jibin| Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (12:14 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചെമ്പട ക്രിസ്‌റ്റല്‍ പാലസിനെ പരാജയപ്പെടുത്തിയത്.

തിങ്കളാഴ്‌ച രാത്രി നടന്ന മത്സരത്തില്‍ ഇരുപകുതികളിലുമായി ജയിംസ്‌ മില്‍നര്‍, സാദിയോ മാനെ എന്നിവരാണ്‌ ലിവര്‍പൂളിനായി ഗോളുകള്‍ കണ്ടെത്തിയത്.

ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ 45മത് മിനിറ്റില്‍ മില്‍നര്‍ പെനാല്‍റ്റി ഗോള്‍ നേടിയതിനു പിന്നാലെ ഇഞ്ചുറി ടൈമില്‍ സാദിയോയും ഗോള്‍ കണ്ടെത്തി. സ്‌ട്രൈക്കര്‍ മുഹമ്മദ്‌ സല നടത്തിയ മിന്നല്‍ നീക്കങ്ങളാണ് ലിവര്‍ പൂളിന്റെ ഗോളായി തീര്‍ന്നത്.

സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ്‌ പട്ടികയില്‍ രണ്ടാം സ്‌ഥാനത്തേക്ക്‌ കയറാനും ലിവര്‍പൂളിനായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :