മെസിയുടെ വാശിക്ക് ക്ലബ്ബ് വഴങ്ങുന്നു; ബാഴ്‌സയിലേക്ക് സൂപ്പര്‍ താരങ്ങള്‍ എത്തുന്നു

മെസിയുടെ വാശിക്ക് ക്ലബ്ബ് വഴങ്ങുന്നു; ബാഴ്‌സയിലേക്ക് സൂപ്പര്‍ താരങ്ങള്‍ എത്തുന്നു

  Barcelona , messi , mesi , Suarez , ബാഴ്‌സലോണ , ലയണല്‍ മെസി , ഏണസ്റ്റോ വല്‍വാര്‍ഡേ
ബാഴ്‌സ| jibin| Last Modified ചൊവ്വ, 12 ഡിസം‌ബര്‍ 2017 (14:25 IST)
ലയണല്‍ മെസി നിരന്തരമായി ഉന്നയിക്കുന്ന ആവശ്യം ബാഴ്‌സലോണ മാനേജ്‌മെന്റ് നിറവേറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മികച്ച താരങ്ങളുടെ അഭാവം മെസി ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ടീമിലേക്ക് സൂപ്പര്‍ താരങ്ങളെ എത്തിക്കാനുള്ള ട്രാന്‍‌സഫര്‍ നടപടികള്‍ നടത്താനൊരുങ്ങുകയാണ് ക്ലബ്ബ്.

ജനുവരിയോടെ ട്രാന്‍‌സഫര്‍ നടപടികള്‍ ആരംഭിക്കുമെന്ന് പരിശീലകന്‍ ഏണസ്റ്റോ വല്‍വാര്‍ഡേ വ്യക്തമാക്കി.

ലിവര്‍പൂളിന്റെ ബ്രസീലിയന്‍ താരം കുട്ടിഞ്ഞോ, ജര്‍മന്‍ താരം ലിയോണ്‍ ഗോരെട്‌സക എന്നിവരിലൊരാളെ ടീമില്‍ എത്തിക്കാനാണ് ബാഴ്‌സലോണ ശ്രമം നടത്തുന്നത്. കുട്ടിഞ്ഞോയെ പാളയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കിലും എത്ര വിലകൊടുത്തും ഗോരെട്‌സകയെ കാറ്റലന്‍ ക്ലബ്ബില്‍ എത്തിക്കുമെന്നാണ് മാനേജ്‌മെന്റ് അവകാശപ്പെടുന്നത്.

ഗോള്‍ നേടുന്നതിലും കളി മെനയുന്നതിലും അസാധ്യമായ മിടുക്കുള്ള ഗോരെട്‌സക ടീമില്‍ എത്തിയാല്‍ മെസിക്കും സുവാരസിനും പന്തുകള്‍ കൈമാറുന്നതില്‍ പ്രശ്‌നമുണ്ടാകില്ലെന്നും ബാഴ്‌സ വിലയിരുത്തുന്നുണ്ട്. ട്രാന്‍സ്ഫറുകള്‍ നടത്തി റിസര്‍വ്വ് ബെഞ്ച് ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :