1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina to Quarter

കങ്കാരുക്കളെ കെട്ടുകെട്ടിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍; എതിരാളികള്‍ വമ്പന്‍മാര്‍ !

77-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ പിഴവിലൂടെ അര്‍ജന്റീന ഓണ്‍ഗോള്‍ വഴങ്ങി

Argentina to Quarter
പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നായകന്‍ ലയണല്‍ മെസിയുടെ മിന്നും ഫോമാണ് അര്‍ജന്റീനയ്ക്ക് വിജയമൊരുക്കിയത്. 35-ാം മിനിറ്റില്‍ മെസിയും 57-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസുമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. 
 
77-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ പിഴവിലൂടെ അര്‍ജന്റീന ഓണ്‍ഗോള്‍ വഴങ്ങി. രണ്ടാം ഗോള്‍ നേടാന്‍ അവസാന പത്ത് മിനിറ്റില്‍ ഓസ്‌ട്രേലിയ തീവ്ര പരിശ്രമം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 
 
ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സ് ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഗോട്ട് മെസി തന്നെ; ട്വിറ്ററില്‍ വൈറലായി ഹാഷ് ടാഗ്, കൂടുതല്‍ ട്വീറ്റുകള്‍ ഇന്ത്യയില്‍ നിന്ന്