1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Netherlands into Quarter FIFA World Cup

ഖത്തര്‍ ലോകകപ്പ്: നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറില്‍

ആദ്യ പകുതിയില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു നെതര്‍ലന്‍ഡ്‌സ്

Netherlands into Quarter FIFA World Cup
പ്രീ ക്വാര്‍ട്ടറില്‍ യുഎസ്എയെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ് ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സിന്റെ മിന്നും ജയം. 
 
ആദ്യ പകുതിയില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു നെതര്‍ലന്‍ഡ്‌സ്. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ മടക്കി യുഎസ്എ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും നെതര്‍ലന്‍ഡ്‌സ് മൂന്നാം ഗോള്‍ കണ്ടെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. 
 
മെംഫിസ് ഡിപായ്, ഡാലെ ബ്ലിന്‍ഡ്. മോറിസ് ഡംഫ്രിസ് എന്നിവരാണ് നെതര്‍ലന്‍ഡ്‌സിന് വേണ്ടി ഗോളുകള്‍ നേടിയത്. ഹാജി അമീര്‍ റൈറ്റ് ആണ് യുഎസ്എയുടെ ആശ്വസ ഗോള്‍ നേടിയത്. 
 
അര്‍ജന്റീന-ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളെയാണ് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറില്‍ നേരിടേണ്ടത്. 
 
അടുത്ത ലേഖനം
Argentina Predicted 11 against Australia: മെസിക്കൊപ്പം ഡി മരിയ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; അര്‍ജന്റീനയുടെ സാധ്യത ഇലവന്‍ ഇങ്ങനെ