പരാഗ്വെയെ ഗോളില്‍ മുക്കി അര്‍ജന്റീന

സാന്റിയാഗോ| Last Modified ബുധന്‍, 1 ജൂലൈ 2015 (10:23 IST)
കാല്‍പന്തുകളിയുടെ ലാറ്റിന്‍ അമേരിക്കന്‍
ശൈലിയുടെ സൌന്ദര്യം മുഴുവന്‍ അര്‍ജന്റീന പുറത്തെടുത്തപ്പൊള്‍ സെമിയില്‍ പിറന്നത് ഫുട്ബോള്‍ വിരുന്ന്. കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍ പരാഗ്വെയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കു തകര്‍ത്തു അര്‍ജന്റീന ഫൈനലില്‍ കടന്നു. എയ്ഞ്ചല്‍ ഡി മരിയ രണ്ടു ഗോളും മാര്‍കോസ് റോജോ, ഹാവിയര്‍ പാസ്റ്റോര്‍, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, സെര്‍ജി അഗ്യൂറോ എന്നിവരാണ് അര്‍ജന്റീനയ്ക്കുവേണ്ടി ഗൊളുകള്‍ നേടിയത്. ഗോള്‍ നേടാനായില്ലെങ്കിലും മൂന്നു ഗോളുകളുടെ സൂത്രധാരനായി സൂപ്പര്‍താരം ലയണല്‍ മെസി അണിയറയില്‍ നിറഞ്ഞു നിന്നു.

കളി തുടങ്ങി 15ആം മിനിറ്റില്‍ തന്നെ ആദ്യ ഗോളടിച്ച് അര്‍ജന്റീന അക്കൗണ്ട് തുറന്നു. നായകന്‍ ലയണല്‍ മെസിയെടുത്ത കിക്ക് മാര്‍ക്കോസ് റോജോ സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു. മെസിയും സംഘവും തുടരെ പാരഗ്വായ് ഗോള്‍മുഖത്ത് ആക്രമണം തുടങ്ങിയതോടെ മല്‍സരത്തിന്റെ വേഗതയും കൂടി. 27ആം മനിറ്റില്‍ മെസിയില്‍ നിന്ന് ലഭിച്ച പാസ് ഹാവിയര്‍ പാസ്‌തോര്‍ പാരഗ്വയ് വലയിലെത്തിച്ചതൊടെ അര്‍ജന്റീനയുടെ ലീഡ് രണ്ടായി.

ഇതിനിടെ പരുക്കേറ്റ പാരഗ്വയുടെ ഡെര്‍ലിസ് ഗോണ്‍സാലസും സാന്റാ ക്രൂസും മടങ്ങി. മുപ്പതാം മിനിറ്റില്‍ ക്രൂസിനു പകരക്കാരനായി ഇറങ്ങിയ ലൂകാസ് ബാരിയോസ് ഗോളടിച്ച്
തന്റെ വരവറിയിച്ചു. 43ആം മിനിറ്റില്‍ ബ്രൂണോ വാല്‍ഡെസ് നല്‍കിയ പാസില്‍ നിന്ന് ലൂകാസ് ബാരിയോസ് പാരഗ്വയ്ക്കായി ഗോള്‍ നേടുകയായിരുന്നു.പിന്നീട് മൂന്നു മിനിറ്റോളം അര്‍ജന്റീനയുടെ ഗോള്‍ മുഖത്ത് പാരഗ്വയ് നിരവധി തവണ കടന്നാക്രമണം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.

രണ്ടാം പകുതി സൂപ്പര്‍ സ്റ്റാര്‍ താരം ഡി മരിയയുടേതായിരുന്നു. രണ്ടാം പകുതിയിലെ രണ്ടു ഗോളും മരിയയുടെ കാലില്‍ നിന്നായിരുന്നു. 47–ആം മിനിറ്റില്‍ ജാവിയര്‍ പസ്റ്റോറെ നല്‍കിയ പാസ്സ്‌ ഡി മരിയ ക്ഷണനേരം കൊണ്‌ട്‌ പരാഗ്വെയുടെ വലയിലെത്തിച്ചു. ആറുമിനിറ്റിനുളളില്‍ ഡി മരിയ വീണ്‌ടും ആഞ്ഞടിച്ചു. പരാഗ്വെ ഗോള്‍മുഖത്ത്‌ മിന്നല്‍ നീക്കങ്ങള്‍ നടത്തിയ ക്യാപ്‌റ്റന്‍ മെസ്സിയില്‍ നിന്ന്‌ ലഭിച്ച പന്ത്‌ ഡി മരിയ അര്‍ജന്റീനയുടെ നാലാമത്തെ ഗോളാക്കിമാറ്റി. പിന്നീടങ്ങോട്ട്‌ എല്ലാം അര്‍ജന്റീനയ്ക്ക്‌ ചടങ്ങ്‌ തീര്‍ക്കല്‍ മാത്രമായിരുന്നു. 80–ആം മിനിറ്റില്‍ അഗ്യൂറോയും 83–ആം മിനിറ്റില്‍ ഹിഗ്വെയ്‌നനും ഗോള്‍ നേടിയതോടെ അര്‍ജന്റീന ഫൈനലിലേക്ക്‌ പ്രവേശിച്ചു. ആറാം ഗോളിനും വഴിയൊരുക്കിയത്‌
നായകന്‍ മെസ്സിതന്നെയായിരുന്നു.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ചിലിയെയാണ് അര്‍ജന്റീന നേരിടുക. അജന്റീന 27ആം തവണയാണ് കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ കടക്കുന്നത്. അര്‍ജന്റീന14 തവണ കോപ്പ കിരീടം നേടിയിട്ടുണ്ട് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
പുജാരയെ കൂടാതെ ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് രാജസ്ഥാന്‍ തീരുമാനത്തെ ചോദ്യം ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

എന്റെ ജോലി ചെയ്ത കാശ് തരു, പാക് ക്രിക്കറ്റ് ബോര്‍ഡ് തന്റെ ...

എന്റെ ജോലി ചെയ്ത കാശ് തരു, പാക് ക്രിക്കറ്റ് ബോര്‍ഡ് തന്റെ ശമ്പളം ഇതുവരെ തന്നിട്ടില്ലെന്ന് ജേസണ്‍ ഗില്ലെസ്പി
ഗാരി കേഴ്സ്റ്റണ്‍ പാക് പരിശീലകസ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ പകരം കോച്ചായാണ് ഗില്ലെസ്പി ...

Kerala Blasters: പുതിയ ആശാന് കീഴിൽ ഉയിർത്തെണീറ്റോ? സൂപ്പർ ...

Kerala Blasters: പുതിയ ആശാന് കീഴിൽ ഉയിർത്തെണീറ്റോ? സൂപ്പർ കപ്പിൽ നിലവിലെ ചാമ്പ്യന്മാരെ കീഴടക്കി ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ
ജെസ്യൂസ് ജിമിനസാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്.

പിന്നോട്ടില്ല, 2026ലെ ലോകകപ്പിലും കളിക്കും സൂചന നൽകി മെസി, ...

പിന്നോട്ടില്ല, 2026ലെ ലോകകപ്പിലും കളിക്കും സൂചന നൽകി മെസി, ആരാധകരും സൂപ്പർ ഹാപ്പി
2026ലെ ലോകകപ്പിന് തെക്കെ അമേരിക്കയില്‍ നിന്നും അര്‍ജന്റീന നേരത്തെ തന്നെ യോഗ്യത ...

പെട്ടിയും കിടക്കയും എടുക്കാറായോ?, ചെന്നൈ സൂപ്പർ കിംഗ്സിന് ...

പെട്ടിയും കിടക്കയും എടുക്കാറായോ?, ചെന്നൈ സൂപ്പർ കിംഗ്സിന് ഇനി പ്ലേ ഓഫ് സാധ്യത എത്രത്തോളം?
നിലവിലെ സാഹചര്യത്തില്‍ ഒരു തോല്‍വി കൂടി സംഭവിച്ചാല്‍ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് ...

വലിയ ഇന്നിങ്ങ്സുകൾ ഉണ്ടായിരുന്നില്ലെങ്കിലും ...

വലിയ ഇന്നിങ്ങ്സുകൾ ഉണ്ടായിരുന്നില്ലെങ്കിലും ആത്മവിശ്വാസത്തിൽ കുറവുണ്ടായിരുന്നില്ല: രോഹിത് ശർമ
ക്രിക്കറ്റില്‍ മൈന്‍ഡ് സെറ്റ് പ്രധാനമാണ്. ആദ്യമത്സരങ്ങളില്‍ വലിയ സ്‌കോറുകള്‍ ...