അനുബന്ധ വാര്‍ത്തകള്‍
- മെസിയേയും അർജൻ്റീനയേയും പേടിക്കണം, ഖത്തറിൽ വെല്ലുവിളിയാവുക അഞ്ച് ടീമുകളെന്ന് നെയ്മർ
- പുഴയുടെസ്വഭാവിക ഒഴുക്ക് തടയുന്ന മെസ്സിയും നെയ്മറും, പരാതിക്കാരനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
- ഖത്തർ ലോകകപ്പിൽ ഏറ്റവും സാധ്യത അർജൻ്റീനയ്ക്ക്, മെസ്സിയെ തിരുത്തി ലെവൻഡോവ്സ്കി
- ഫിഫ ലോകകപ്പ് ആവേശം ഏറ്റെടുത്ത് മോഹൻലാൽ, ഗായകനായി ലോകകപ്പ് ഗാനം വരുന്നു
- പോലീസ് അതിക്രമത്തെ പറ്റി വിമർശനമുയരുമ്പോൾ ഫേസ്ബുക്കിൽ ആര് ഫിഫ ലോകകപ്പെടുക്കുമെന്ന് ഇടത് എംഎൽഎമാരുടെ തല്ല്
ഫിഫ ലോകകപ്പ്: അർജൻ്റീനയ്ക്ക് സന്തോഷവാർത്ത, പരിക്കുമാറി സൂപ്പർ താരം തിരിച്ചെത്തി
ലോകകപ്പ് കിരീടനേട്ടം ലക്ഷ്യം വെച്ചെത്തുന്ന അർജൻ്റീനയ്ക്ക് ആശ്വാസം. പരിക്കേറ്റ ഏഞ്ചൽ ഡി മരിയ ഫിറ്റ്നസ് പൂർണമായി വീണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇൻ്റർമിലാനെതിരായ മത്സരത്തിൽ യുവൻ്റസ് താരമായ ഡി മരിയ അവസാന നിമിഷങ്ങളിൽ കളിക്കാനിറങ്ങി. ഒക്ടോബർ ആദ്യവാരമാണ് മക്കാബിക്കെതിരായ മത്സരത്തിലാണ് താരത്തിന് തുടയിൽ പരിക്കേറ്റത്.
ഈ സീസണിലാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിൽ നിന്നും ഡിമരിയ യുവൻ്റസിലെത്തിയത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് 34കാരനായ ഡി മരിയ. അടുത്തയാഴ്ചയാണ് ലോകകപ്പിനുള്ള അർജൻ്റീനൻ ടീമിനെ പ്രഖ്യാപിക്കുക. ലോകകപ്പിൽ മെക്സിക്കോ, പോളണ്ട്,സൗദി അറേബ്യ എന്നിവരടങ്ങുന്ന സി ഗ്രൂപ്പിലാണ് അർജൻ്റീന.