2014 ലോകകപ്പ് ബ്രസീലിന്

brazil
PTIFILE
ദക്ഷിണാഫ്രിക്കയില്‍ 2010 ല്‍ നടക്കുന്ന ലോകപ്പിനു ശേഷം നടക്കുന്ന 2014 ലോകകപ്പിനു അഞ്ച് തവണ ചാമ്പ്യന്‍‌മാരായ ബ്രസീല്‍ ആതിഥേയത്വം വഹിക്കും. ചൊവ്വാഴ്ച അന്താരാഷ്ട്ര ഫുട്ബോള്‍ ഗവേണിംഗ് ബോഡിയായ ഫിഫയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൂറിച്ചില്‍ സെപ് ബ്ലാറ്ററാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഫിഫയുടെ റോട്ടേഷന്‍ വ്യവസ്ഥയനുസരിച്ച് ലാറ്റിനമേരിക്കയ്‌ക്കാണ് അടുത്ത സ്ഥാനം. ലോകകപ്പ് വേദിക്കായി ദക്ഷിണ അമേരിക്കയില്‍ നിന്നും അപേക്ഷിച്ച ഒരേയൊരു രാജ്യം ബ്രസീലായിരുന്നു. 1950 നു മുമ്പായിരുന്നു ഇതിനു മുമ്പ് ലോകകപ്പിനു ബ്രസീല്‍ വേദിയായത്. ബ്രസീലിനു ലഭിച്ച ലോകകപ്പോടെ ഫിഫ റോട്ടേഷന്‍ പോളിസി എടുത്തുമാറ്റി.

ഫിഫയുടെ എക്‍സിക്യുട്ടീവ് കമ്മറ്റിയിലെ 24 അംഗങ്ങളില്‍ 21 വോട്ടിന്‍റെ പിന്‍‌ബലത്തിലാണ് ബ്രസീല്‍ ആതിഥേയത്വം വഹിക്കാനുള്ള വോട്ടു സമ്പാദിച്ചത്. ഫിഫയുടെ പ്രതിനിധികള്‍ ഓഗസ്റ്റില്‍ ബ്രസീല്‍ സന്ദര്‍ക്കുന്നുണ്ട്. ജേതാക്കളായ ജര്‍മ്മനി ക്കാണ് 2011 ലെ വനിതാ ലോകകപ്പിനു വേദിയാകാനുള്ള ഭാഗ്യം ലഭിച്ചത്. കാനഡയെ കീഴ്പ്പെടുത്തിയായിരുന്നു ജര്‍മ്മനി യോഗ്യത സമ്പാദിച്ചത്. ലോകകപ്പ് നേടിയതും 2006 ലോകകപ്പ് ഭംഗിയായി നടത്തിയതും മുന്‍ തൂക്കം നല്‍കി.

റിയോ ഡി ജനീറോ: | WEBDUNIA|
2006 പുരുഷ ലോകകപ്പിനു പിന്നാലെ വനിതാ ലോകകപ്പും നടത്താനുള്ള അവസരം ലഭിച്ചത് മഹത്തായ കാര്യമായി ജര്‍മ്മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് തിയോ സ്വാസിഗര്‍ വിലയിരുത്തി. ബ്രസീലിനു ലോകകപ്പ് ആതിഥേയത്വം ലഭിച്ചതില്‍ ബ്രസീലിയന്‍ പ്രസിഡന്‍റ് ലൂയിസ് ലൂലയും 30 മിനിറ്റു നേരം നീണ്ട പ്രസംഗം നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :