വിവയ്‌ക്ക് പിടിച്ചു നില്‍ക്കണം

കോഴിക്കോട്: | WEBDUNIA|
ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗിലെ കേരള സാന്നിദ്ധ്യമായ വിവയാണോ ജെസിടി ഭഗ്വാരയാണൊ കോഴിക്കോടുകാരുടെ മനസ്സിളക്കുന്നതെന്നു ശനിയാഴ്ചയറിയാം. സ്വന്തം ടീമെന്ന നിലയില്‍ വിവാ കേരളയും കളിമികവിന്‍റെ പശ്ചാത്തലത്തില്‍ ജെസിടിയും കോഴിക്കോടിന്‍റെ നെഞ്ചിടിപ്പുകള്‍ അളന്ന ടീമാണ്.

ഇരു ടീമുകളും തമ്മില്‍ ലീഗില്‍ ഏറ്റുമുട്ടുന്നത് ലീഗില്‍ ആദ്യമാണ്. എട്ടാം റൌണ്ടില്‍ ഇരു ടീമുകള്‍ക്കും വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാകില്ല. വൈകിട്ടു നാലുമണിക്ക് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. സ്വന്തം മണ്ണില്‍ വിജയവും അന്യരുടെ മണ്ണില്‍ സമനിലയുമാണ് വിവയുടെ തന്ത്രം. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ തകര്‍ന്നു പോയ വിവയ്ക്ക് മുഖം രക്ഷിക്കണമെങ്കില്‍ ഈ മത്സരത്തില്‍ വിജയം തന്നെ വേണ്ടി വരും.

പോയിന്‍റു നിലയില്‍ ജെസിടി രണ്ടാം സ്ഥാനത്താണ് അവര്‍ക്ക് 15 പോയിന്‍റുണ്ട്. അഞ്ചാം സ്ഥാനത്തുള്ള വിവയ്‌ക്ക് പോയിന്‍റ് ഒമ്പതേയുള്ളൂ. കഴിഞ്ഞ എവെ മത്സരത്തില്‍ ഗോവയില്‍ കളിക്കാന്‍ പോയ വിവ 5-0 നാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് തകര്‍ന്നത്. ഒന്നാം സ്ഥാനത്തേക്ക് എത്തണമെങ്കില്‍ ജെ സി ടിയ്‌ക്കും ജയം തന്നെ മാര്‍ഗ്ഗമുള്ളൂ.

മുന്നേറ്റ നിരയില്‍ ബാബാതുണ്ടെയും വിസ്ഡം അബേയും നിരക്കുന്ന മുന്നേറ്റനിരയ്‌ക്ക് കാര്യമായ പ്രശ്‌നങ്ങളില്ല. എന്നാല്‍ പ്രതിരോധത്തിലെ വിള്ളല്‍ പരിഹരിക്കേണ്ടതുണ്ട്. അതേ സമയം ഇന്ത്യന്‍ താരം സുനിഛേത്രി, ബ്രസീല്‍ താരങ്ങളായ എസ്കോബാര്‍, എഡ്വേഡ് ഡിസില്വ എന്നിവര്‍ ചേരുമ്പോള്‍ വിവ പ്രതിരോധം ആടിയുലഞ്ഞെക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :