റയല്‍ മാഡ്രിഡിന് ജയം

മാഡ്രിഡ്| WEBDUNIA| Last Updated: വ്യാഴം, 29 ജനുവരി 2009 (10:34 IST)
സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ചൊവ്വാഴ്ച നടന്ന മല്‍‌സരത്തില്‍ റയല്‍ മാഡ്രിഡ് എതിരില്ലാത്ത ഒരുഗോളിന് ഡിപോര്‍ട്ടീവോയെ പരാജയപ്പെടുത്തി. ഇതോടെ ലീഗില്‍ റയലിന് 41 പോയന്‍റായി.

റയല്‍ നായകന്‍ റൗള്‍ ഗോണ്‍സാലസ് മുപ്പത്തി ഒമ്പതാം മിനുറ്റില്‍ ഗോള്‍ നേടിയത്. ക്ലബ് ഫുട്ബോളില്‍ റൌളിന്‍റെ മുന്നൂറ്റി ആറാമത് ഗോളായിരുന്നു ഇത്. ഗോള്‍ വേട്ടക്കാരനായ ആല്‍ഫ്രഡൊ ഡി സ്റ്റെഫാനോയുടെ റെക്കോഡിന് ഒപ്പമെത്താന്‍ റൌളിന് ഇനി ഒരു ഗോള്‍ കൂടി മതി.

മറ്റൊരു മല്‍‌സരത്തില്‍ മൂന്നാംസ്ഥാനത്തുള്ള സെവിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റേസിങ് അട്ടിമറിച്ചു. അതേസമയം നാലാംസ്ഥാനത്തുള്ള വലന്‍സിയയെ റയല്‍ മയോര്‍ക്ക ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി. 20 കളികള്‍ കഴിഞ്ഞപ്പോള്‍ ബാഴ്‌സലോണയ്ക്ക് 53ഉം റയലിന് 41ഉം സെവിയയ്ക്ക് 38ഉം വലന്‍സിയയ്ക്ക് 34ഉം പോയന്റാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :