യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ചാമ്പ്യന്മാരായിരുന്ന എ സി മിലാനും രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളിനും കഴിഞ്ഞ തവണത്തെ പോലെ പെട്ടെന്നൊന്നും മുന്നോട്ട് പോകുവനാകില്ലെന്നു വ്യക്തമായി. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ നോക്കൌട്ട് ഘട്ടത്തില്‍ കടുത്ത പോരാട്ടം തന്നെ നടക്കും.
ചാമ്പ്യന്മാരായ എ സി മിലാന് എതിരാളികള്‍ ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പു നടത്തുന്ന ആഴ്സണലാണ്. കാര്‍ലിംഗ് കപ്പ് സെമിയിലും എത്തിയിരിക്കുന്ന ആഴ്സണല്‍ മികച്ച ഫോമിലാണെന്നത് മിലാന് കൂടുതല്‍ വിഷമിപ്പിക്കുന്ന ഒന്നായിരിക്കും.ലിവര്‍പൂളിനു എതിരാളികള്‍ ഇറ്റാലിയന്‍ ലീഗിലെ ഇന്റര്‍ മിലാനാണ്.
സീരി എയില്‍ ഇതു വരെ ഒരു പരാജയം പോലും രുചിക്കാത്ത ഇന്റര്‍ ഇറ്റാലിയന്‍ കപ്പിലും അതേ ഫോമിലാണ്. സ്പാനിഷ് ചാമ്പ്യന്മാര് റയലിനോ ഇറ്റാലിയന്‍ വമ്പന്മാര് റോമയ്ക്കോ ഒരാളുടെ യാത്ര പുറത്തേക്കായിരിക്കും. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ഫ്രഞ്ചു ചാമ്പ്യന്മാരായ ലിയോണിനെയാണ് മറികടക്കേണ്ടി വരിക.
ബാഴ്സയ്ക്ക് അത്ര കരുത്തരായ എതിരാളികളല്ല. ഇംഗ്ലീഷ് ക്ലബ്ബ് കെല്റ്റിക്കിനെയാണ് റൊണാള്‍ഡീഞ്ഞോയുടെ ബാഴ്സിലോണയ്ക്ക് നേരിടേണ്ടി വരുന്നത്. മുന്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സിക്ക് ഒളിമ്പിയാക്കോസാണ് എതിരാളികള്‍. ഇംഗ്ലീഷ് ക്ലബ്ബിനു ഗ്രീക്കു മല്ലന്മാരെ കീഴ്പ്പെടുത്തേണ്ടി വരും.
പാരീസ്: |
WEBDUNIA|
മുന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗീസ് ക്ലബ്ബ് എഫ് സി പോര്‍ട്ടോയ്ക്ക് എതിരാളികള്‍ ഷാല്ക്കേയാണ്. സ്പനിഷ് കരുത്തന്മാരായ സെവില്ല തുര്‍ക്കി ക്ലബ്ബ് ഫെനര്ബാഷയുമായി നോക്കൌട്ട് സ്റ്റേജില്‍ ഏറ്റുമുട്ടും.