ബാഴ്സ ഗോള്‍മഴ പെയ്യിച്ചു

മാഡ്രിഡ്| WEBDUNIA|
സപാനിഷ് പ്രീമീയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍മാരായ ബാഴ്സലോണ സീസണിലെ ആദ്യ വിജയം നേടി. പ്രീമീയര്‍ ഡീവിഷനിലേക്ക സ്ഥാനക്കയറ്റം കിട്ടിയെത്തിയ സ്പോര്‍ട്ടിങ്ങ് ഗിജോണിനെതിരെ 6-1ന്‍റെ കൂറ്റന്‍ ജയമാണ് ബാഴ്സ സ്വന്തമാക്കിയത്.

ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞയാഴ്ച സ്പോര്‍ട്ടിങ്ങിനെ തകര്‍ത്തതിന്‍റെ ആവേശത്തിലിറങ്ങിയ ബാഴ്സ കളിയുടെ തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ചെങ്കിലും ഗിജോണിന്‍റെ ഹോം ഗ്രൌണ്ടില്‍ അവരുടെ പ്രതിരോധത്തെ തകര്‍ക്കാനായില്ല ഒടുവില്‍ 27-ആം മിനിറ്റില്‍ സാവിയിലൂടെ സന്ദര്‍ശകര്‍ ആദ്യ ഗോള്‍ എതാനം മിനിറ്റുകള്‍ക്കകം എറ്റു ബാഴ്സയുടെ ലീഡ് ഉയര്‍ത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആതിഥേയര്‍ക്ക് വീണ്ടും തിരിച്ചടിയേറ്റു സാവിയുടെ അടി തല കൊണ്ട് തട്ടി അകറ്റാനുള്ള ഗിജോണ്‍ പ്രതിരോധക്കാരന്‍ ജോര്‍ജിന്‍റെ ശ്രമത്തിനിടയില്‍ പന്ത് വലയ്ക്കുള്ളിലാകുകയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ നിര്‍ണായക ലീഡ് വഴങ്ങി കഴിഞ്ഞിരുന്ന ഗിജോണിന് ഈ സെല്‍ഫ് ഗോള്‍ വന്‍ തിരിച്ചടിയായി. എന്നാല്‍ കളിയുടെ അമ്പതാം മിനിറ്റില്‍ മാല്‍ഡോണാഡൊ ആതിഥേയരുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.

ഇതോടെ ബാഴ്സ പ്രതിരോധത്തിലേക്ക് പിന്‍വാങ്ങികയും ചെയ്തു. കളിയുടെ അമ്പത്തിയാറാം മിനിറ്റില്‍ ഗോള്‍ വലയ്ക്ക് മുന്നില്‍ വെച്ച് ലയണല്‍ മെസിയെ തടഞ്ഞിട്ട ഗിജോണ്‍ താരം ജെറാര്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താക്കുകയും ചെയ്തു. ഇതോടെ ബാഴ്സ ആക്രമണം പുനരാരംഭിക്കുകയും ചെയ്തു. പതിമൂന്നു മിനിറ്റുകള്‍ക്ക് ശേഷം ഇനിസ്ത ബാഴ്സയുടെ ലീഡ് വീണ്ടു ഉയര്‍ത്തി. ഒടുവില്‍ 85-ആം മിനിറ്റിലും 89-ആം മിനിറ്റുലും ഗോളുകളിലൂടെ ലയണല്‍ മെസി ബാഴ്സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്‍റുമായി ഗിജോണിനെതിരെ ഇറങ്ങിയ ബാഴ്സ ഈ വിജയത്തിലൂടെ ലീഗിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :