ടോട്ടിയും നെസ്റ്റയും മടങ്ങിവരുന്നു

PRDPRO
യൂറോയിലെ തോല്‍വിയില്‍ നിരാശരായ ഇറ്റാലിയന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകളുമായിട്ടാണ് കൊറിയര്‍ ഡെല്ലോ സ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്ത് വന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഇറ്റാലിയന്‍ ടീമിലേക്ക് വിരമിച്ച അലെക്‍സാന്ദ്രേ നെസ്റ്റ, മുന്നേറ്റക്കാരന്‍ ഫ്രാഞ്ചെസ്ക്കോ ടോട്ടി എന്നിവര്‍ മടങ്ങി വരുന്നതായിട്ടാണ് പുതിയ വാര്‍ത്ത.

ലോകകപ്പ് ക്വാര്‍ട്ടറില്‍ സ്പെയിനോട് ഷൂട്ടൌട്ടില്‍ പരാജയപ്പെട്ടതിനു പിന്നാലെ സ്ഥാനം ഒഴിഞ്ഞ ഡൊണാഡോണിക്ക് പകരം ലോകകപ്പ് വിജയത്തിലേക്ക് ഇറ്റലിയെ നയിച്ച മാര്‍സെല്ലോ ലിപ്പി സ്ഥാനമേല്‍ക്കുമെന്നും കേള്‍ക്കുന്നു. ടോട്ടിയും നെസ്റ്റയും ലോകകപ്പ് കഴിഞ്ഞതോടെ തന്നെ ഇറ്റാലിയന്‍ ടീമില്‍ നിന്നും വിരമിച്ച താരങ്ങളാണ്.

എന്നാല്‍ ലിപ്പി സ്ഥാനമേറ്റെടുക്കുന്ന സാഹചര്യത്തില്‍ ലിപ്പിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന ടോട്ടിയും നെസ്റ്റയും തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും രണ്ടു പേരും ഇക്കാര്യം പരിഗണിക്കുക ആണെന്നുമാണ് കേള്‍ക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഫ്രാന്‍സിനെ ഫൈനലില്‍ നേരിട്ടതാണ് ടോട്ടി ഇറ്റലിക്കായി കളിച്ച അവസാന രാജ്യാന്തര മത്സരം.

WEBDUNIA|
നെസ്റ്റ യൂറോപ്യന്‍ യോഗ്യതാ മത്സരത്തിലും കളിച്ചിരുന്നു. ജോര്‍ജ്ജിയയ്‌ക്കെതിരെ ഒക്ടോബര്‍ 2006 ല്‍ കളത്തില്‍ എത്തിയതായിരുന്നു നെസ്റ്റയുടെ അവസാന മത്സരം. ടോട്ടി വിരമിച്ചതിനു പിന്നാലെ തന്നെ നെസ്റ്റയും വിരമിക്കല്‍ പ്രഖ്യാപിച്ചു. യൂറോ 2008 ല്‍ ദയനീയ പ്രകടനമായിരുന്നു ഇറ്റാലിയന്‍ ടീമിന്‍റേത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :