ചെ‌ല്‍‌സി, ലിവര്‍പൂള്‍ നോക്കൌട്ടില്‍

chelsea
WDFILE
ഇംഗ്ലീഷ് ക്ലബ്ബുകളായ ചെല്‍‌സിയും ലിവര്‍പൂളും വമ്പന്‍ ജയവുമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ നോക്കൌട്ട് ഘട്ടത്തിലേക്ക് കടന്നു. നോര്‍വേയില്‍ നിന്നുള്ള റൊസന്‍ ബര്‍ഗിനെ ചെല്‍‌സി മറികടന്നപ്പോള്‍ ലിവര്‍പൂളിന്‍റെ ജയം പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ് സി പോര്‍ട്ടോയ്‌ക്കെതിരെയായിരുന്നു.

ഏക പക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ഇരു ടീമുകളും എതിരാളികളെ മറി കടന്നത്. ഗോളടി മികവ് തുടരുന്ന ദ്രോഗ്ബയുടെ ഇരട്ട ഗോളുകള്‍ക്കൊപ്പം അലക്‍സും ജോ കോളും ഓരോ ഗോളുകള്‍ കൂട്ടിച്ചേര്‍ത്തു. എട്ടാം മിനിറ്റിലും ഇരുപതാം മിനിറ്റിലുമായിരുന്നു ദ്രോഗ്ബയുടെ ഗോളുകള്‍.

സ്പാനിഷ് താരം ഫെര്‍ണാണ്ടോ ടോറസിന്‍റെ ഇരട്ട ഗോളുകളും സ്റ്റീവന്‍ ജെറാഡിന്‍റെയും ക്രൌച്ചിന്‍റെയും ഓരോ ഗോളുകളുമായിരുന്നു പോര്‍ട്ടോയ്‌ക്ക് ആഘാതം നല്‍കിയത്. ലിസാനോ ലോപസ് ആതിഥേയര്‍ക്കായി ഒരു ഗോള്‍ മടക്കി. അടുത്ത മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് മാഴ്‌സെലിയെ പരാജയപ്പെടുത്താനായാല്‍ ലിവര്‍പൂളിനു നോക്കൌട്ട് സാധ്യമാകും.

അതേ സമയം ചാമ്പ്യന്‍‌മാരായ എ സി മിലാന്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെനേഫിക്കയുമായി 1-1 സമനിലയില്‍ കുരുങ്ങി. ആന്ദ്രേ പിര്‍ലോ മിലാനായി ഗോള്‍ കണ്ടെത്തിയെങ്കില്‍ പെരേരയാണ് പോര്‍ച്ചുഗീസ് ക്ലബ്ബിനു സമനില നല്‍കിയത്. ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ നോക്കൌട്ടില്‍ എത്തി.

കെല്‍റ്റിക് 2-1 നു ഷാക്തര്‍ ഡോണ്ടെസ്ക്കിനെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനക്കാരായി നോക്കൌട്ടില്‍ കടന്നു. ഇറ്റാലിയന്‍ കരുത്തന്‍‌മാരായ റയലിനു തോല്‍‌വി പിണഞ്ഞു. ജര്‍മ്മന്‍ ക്ലബ്ബായ വെര്‍ഡര്‍ ബ്രെമനെതിരെ 3-2 നായിരുന്നു റയലിന്‍റെ പരാജയം. റോസ്ബെര്‍ഗ്, സനോഗോ, ഹണ്ട് എന്നിവര്‍ ജര്‍മ്മന്‍ ക്ലബ്ബിനായി ഗോള്‍ കണ്ടെത്തിയപ്പോള്‍ റോബീഞ്ഞോയും നീല്‍‌സ്റ്റര്‍ റൂയിയും റയലിന്‍റെ ഗോളുകള്‍ നേടി.

ലണ്ടന്‍:| WEBDUNIA|
റോമില്‍ നടന്ന മത്സരത്തില്‍ ലാസിയോയെ 2-1 പരാജയപ്പെടുത്തിയ ഒളിമ്പിയാക്കോസിനൊപ്പം എട്ടു പോയിന്‍റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് റയല്‍. ജയം വെര്‍ഡര്‍ ബ്രെമനും ആറു പോയിന്‍റു നേടാന്‍ തുണയായി. ഒരു കളി ബാക്കി നില്‍ക്കേ നോക്കൌട്ട് സ്റ്റേജില്‍ കടക്കുന്നവര്‍ ആരെന്നറിയാന്‍ അടുത്ത മത്സരം വരെ കാത്തിരിക്കണമെന്ന അവസ്ഥയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :