ആഴ്‌സണല്‍ വീണ്ടും തലപ്പത്തേക്ക്

PROPRO
എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ ആഴ്‌സണല്‍ വീണ്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ന്യൂകാസില്‍യുണൈറ്റഡിനെ 3-0 നു പരാജയപ്പെടുത്തിയാണ് ആഴ്‌സണല്‍ പോയിന്‍റു നിലയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

ടൊഗോ താരം ഇമ്മാനുവേല്‍ അഡൊബായേറിന്‍റെ തകര്‍പ്പന്‍ പ്രകടനവും ഒപ്പം ഫ്രഞ്ച് താരം ഫ്ലാമിനി സ്പാനിഷ് താരം സെസ്ക് ഫാബ്രിഗാസ് എന്നിവരുടെ മികവ് കൂടിയായപ്പോല്‍ ആഴ്സണല്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒന്നാം സ്ഥാനക്കാരായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് ആഴ്സണല്‍ രണ്ടാം സ്ഥാനത്തേക്ക് വലിച്ചിട്ടത്.

നാല്‍പ്പതാം മിനിറ്റില്‍ ഫ്ലാമിനിയുടെ ഉജ്വലമായ ഒരു ക്രോസ് ഉജ്വലമായി തന്നെ ടോഗോ താരം വലയില്‍ എത്തിച്ച് ആഴ്‌സണലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ എഴുപത്തിരണ്ടാം മിനിറ്റില്‍ ആഴ്‌സണല്‍ വീണ്ടും ലീഡെടുത്തു. ലോംഗ് റേഞ്ച് ഷോട്ടിലൂടെ ഫ്ലാമിനിയാണ് ഇത്തവണ ലക്‍‌ഷ്യം കണ്ടത്. കളി തീരാന്‍ എട്ടു മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഫാബ്രിഗാസ് ഒരിക്കല്‍ കൂടി വെടി പൊട്ടിച്ചു.

ലണ്ടന്‍:| WEBDUNIA|
ലീഗില്‍ ന്യൂകാസിലിന്‍റെ ദുര്‍വ്വിധി തുടരുകയാണ്. ലീഗ് പട്ടികയില്‍ അവര്‍ പന്ത്രണ്ടാം സ്ഥാനത്താണ്. 24 മത്സരങ്ങളില്‍ നിന്നായി 27 പോയിന്‍റാണ് അവര്‍ക്കുള്ളത്. 24 കളികളില്‍ ആഴ്‌സണലിന് 57 പോയിന്‍റുണ്ട്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 23 മത്സരങ്ങളില്‍ ഉള്ളത് 54 പോയിന്‍റാണ്. മാഞ്ചസ്റ്റര്‍ ബുധനാഴ്ച പോര്‍ട്ട്‌‌സ്മൌത്തിനെ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :