മൊണാലിസയുടെ ‘ഇരട്ട സഹോദരി’ മാഡ്രിഡില്‍!

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 3 ഫെബ്രുവരി 2012 (13:49 IST)
PRO
PRO
മൊണാലിസയെന്ന മാസ്മരിക സൌന്ദര്യത്തിന്റെ ശരിപ്പകര്‍പ്പ് സ്പെയിനില്‍. ലിയനാര്‍ഡോ ഡാവിഞ്ചി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വരച്ച പെയിന്റിംഗിന്റെ, ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴയ പകര്‍പ്പാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിലുള്ള ഈ പെയിംന്റിംഗ് കാണാന്‍ ആളുകള്‍ ഒഴുകുകയാണ്. ഡാവിഞ്ചിയുടെ ശിഷ്യനാണ് പതിനാറാം നൂറ്റാണ്ടില്‍ ഇത് വരച്ചത് എന്നാണ് കരുതപ്പെടുന്നത്. ഫ്രാന്‍സിസ്കോ മെല്‍‌സി എന്നയാള്‍ വരച്ച പെയിന്റിംഗില്‍ മൊണാലിസയ്ക്ക് നേര്‍ത്ത പുരികക്കൊടികളാണ്.

യഥാര്‍ത്ഥ പെയിന്റിംഗ് പാരിസിലാണുള്ളത്. മൊണാലിസയുടെ ‘ഇരട്ട സഹോദരി’യെയും ഫ്രാന്‍സില്‍ എത്തിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഫ്ലോറന്റൈനിലെ ധനികനായ ഒരു വ്യാപാരിയുടെ ഭാര്യയെയാണ് ഡാവിഞ്ചി മൊണാലിസയായി പകര്‍ത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :