പോള്‍ഗോഗിന്‍ ആധുനികതയുടെ ചിത്രകാരന്‍

ജനനം:1848 ജൂണ്‍ 7, മരണം :1903 മെയ് 9

paul gogin
WDWD
എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ആധുനിക ചിത്രകാരനാണ് പോള്‍ ഗോഗിന്‍. ഇംപ്രഷണലിസത്തിന് ശേഷമുള്ള ചിത്രകലയുടെ മേച്ചില്‍പുറം ആധുനികമായ സമ്മിശ്ര ശൈലീ സമന്വയമാണ്.

പോള്‍ ഗോഗിന്‍ ക്ളോയിസോണിസത്തിലൂടെ നടത്തിയ സുധീരമായ വര്‍ണ്ണ പ്രയോഗങ്ങള്‍ ആധുനിക ചിത്രകലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കി. യെല്ലോ ക്രൈസ്റ്റ്, വേര്‍ഡ്സ് ഓഫ് ദ ഡെവിള്‍സ് എന്നിവ ഉദാഹരണങ്ങള്‍.

1903 മേയ് ഒന്‍പതിനാണ് ഗോഗിന്‍ അന്തരിച്ചത്. അദ്ദേഹത്തിന്‍റെ മിക്ക ചിത്രങ്ങളും റഷ്യയിലെ പുഷ്കിന്‍ മ്യൂസിയത്തിലാണുള്ളത്. ഗോഗിന്‍റെ മരണശേഷം സെക്ഷ്ജ-ി സ്ചുകിന്‍ എന്ന ചിത്രശേഖര കന്പക്കാരന്‍ അദ്ദേഹത്തിന്‍റെ മിക്കവാറും എല്ലാ ചിത്രങ്ങളും സ്വന്തമാക്കുകയായിരുന്നു.

1848ജ-ൂണ്‍ ഏഴിന് ഫ്രാന്‍സിലെ പാരീസിലാണ് യൂജ-ിന്‍ ഹെന്‍റി പോള്‍ ഗോഗിന്‍ ജ-നിച്ചത്. തെക്കന്‍ അമേരിക്കയില്‍ നിന്നുള്ള സ്പാനിഷ് കുടിയേറ്റക്കാരുടെ പിന്‍തുടര്‍ച്ചക്കാരനായിരുന്നു അദ്ദേഹം. ആധുനിക വനിതാവാദ പ്രസ്ഥാനത്തിന്‍റെ സ്ഥാപക ഫ്ളോറ ട്രിസ്റ്റാന്‍ അമ്മൂമ്മയായിരുന്നു.

ഓര്‍ലിയന്‍സില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഗോഗിന്‍ ഫ്രഞ്ച് നാവികസേനയില്‍ ചേര്‍ന്നു. ആറ് കൊല്ലം ലോകം ചുറ്റിക്കറങ്ങി. 1870 ല്‍ ഫ്രാന്‍സില്‍ തിരിച്ചെത്തി.

ഒരു ഓഹരിക്കന്പനിയില്‍ ജേ-ാലി നേടി. അതിന്‍റെ ഉടമ ഗുസ്താവേ അറോസ ആണ് ഗോഗിനെ പ്രമുഖ ഇംപ്രഷനിസ്റ്റ് പെയിന്‍റര്‍ കാമില്ലേ പിസാറോയുമായി പരിചയപ്പെടുത്തിയത്.
WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :