അമൂര്‍ത്തതയുടെ സൗകുമാര്യം

WEBDUNIA|
യുവചിത്രകാരനായ ഷിബുചന്ദിന്‍റെ മിക്കവാറും എല്ലാ ചിത്രങ്ങളും എണ്ണച്ഛായത്തിലോ അക്രിലിക്കിലോ ആണ്.

നിറങ്ങളിലും വരകളിലും ചിന്തകള്‍ ആവാഹിക്കാനായി അമൂര്‍ത്ത ബിംബങ്ങള്‍ അവതരിപ്പിക്കുകയാണ് ഷിബു ചന്ദിന്‍റെ ശൈലിയുടെ സവിശേഷത. ആകര്‍ഷകവും സംവേദനക്ഷമവുമായ ടെക്സ്ച്ചറുകള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് ഷിബു ചെയ്യുന്നത്.

മറ്റൊന്ന് ത്രിമാന മായികത കൈവരിക്കുന്നതിനൊപ്പം പരന്ന പ്രതലത്തിന്‍റെ സൗകുമാര്യവും സാധ്യതയും ഉപയോഗപ്പെട്ടുന്നതിലാണ്.

ഷിബുവിന്‍റെ ബിംബങ്ങള്‍ പൊതുവെ അമൂര്‍ത്തമാണെങ്കിലും മനുഷ്യ ശരീരത്തിന്‍റെ ഭാഗങ്ങള്‍, മരങ്ങള്‍, ഭൂതലങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയവയെല്ലാം ഏതാണ്ട് അതേപടി ചിത്രങ്ങളില്‍ കാണാം. ചുരുക്കം ചില ചിത്രങ്ങളില്‍ ചെറിയതായ വസ്തൂക്കളുടെ ആവിഷ്ക്കാരങ്ങളും കാണാം.

ചൂണ്ടുപലകയെന്ന ദൗത്യ നിര്‍വ്വഹിക്കുന്ന നേരിയ രേഖാസൂചനകള്‍ മറ്റ് ചില ചിത്രങ്ങളില്‍ ഉണ്ട്. സ്വന്തം ദൃശ്യപരവും ദര്‍ശനാപരവുമായ ആശയങ്ങളെ വളരെ ശക്തവും സമര്‍ത്ഥവുമായി ചിത്രങ്ങളില്‍ സന്നിവേശിപ്പിക്കാനും അവയുടെ ചേരുവകളിലൂടെ ചിത്രങ്ങള്‍ക്ക് മിഴിവും മാനവും നല്‍കാനും ഷിബുവിന് കഴിഞ്ഞിട്ടുണ്ട്.

നിറങ്ങളുടെ ചിരപരിചിതമല്ലാത്ത ഷേഡുകള്‍ ഉപയോഗിക്കുന്നതില്‍ ഷിബുവിനൊരു കൗശലമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :