ഇനി ദുല്‍ക്കര്‍ വേണ്ട, ശിവകാര്‍ത്തികേയന്‍ മതി !

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 8 ഒക്‌ടോബര്‍ 2020 (13:46 IST)
ദുൽഖർ സൽമാൻ നായകനായി എത്തിയ തമിഴ് ചിത്രമാണ് 'കണ്ണും കണ്ണും കൊള്ളയടിത്താൽ'. ദേശിംഗ് പെരിയസാമി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ വിജയത്തിനുശേഷം നടൻ ശിവകാർത്തികേയനുമായി പുതിയ ചിത്രം ചെയ്യുവാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുവെന്നുമാണ് വിവരം.

അതേസമയം രജനീകാന്ത് ദേശിംഗിനെ ഫോണിൽ വിളിച്ച് ഈ ചിത്രത്തെ പ്രശംസിച്ചിരുന്നു. മാത്രമല്ല സൂപ്പർസ്റ്റാർ തനിക്കുവേണ്ടി ഒരു തിരക്കഥ എഴുതുവാൻ യുവ സംവിധായകനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ശിവകാർത്തികേയൻറെ വരാനിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് 'ഡോക്ടർ', 'അയലാൻ'. ഈ സിനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :