‘നാദിയ’ പുതിയ കുപ്പി പഴയ വീഞ്ഞ്

suresh gopi
FILEFILE
എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ഷറഫുദീന്‍ ഐ പി എസ്‌ റെയില്‍വേ ആന്‍റിക്രിമിനല്‍ ടാസ്ക്‌ ഫോഴിസിന്‍റെ മേധാവിയാണ്‌. ചെന്നൈയില്‍ നിന്നും മാംഗ്ലൂരിലേക്ക്‌ കന്നിയാത്ര നടത്തിയ സൗപര്‍ണിക എക്സ്പ്രസില്‍ മൂന്ന്‌ കൊലപാതകങ്ങള്‍ നടത്തിയവരെ കണ്ടെത്തുകയാണ്‌ ഷറഫുദീന്‍റെ ലക്‍ഷ്യം.

കെ മധുവിന്‍റെ ‘നാദിയ കൊല്ലപ്പെട്ട രാത്രി’ കാണാന്‍ പോകുന്ന ആര്‍ക്കും അമിത പ്രതീക്ഷ വേണ്ട. ചിത്രം സി ബി ഐ ഡയറിക്കുറിപ്പ്, സേതുരാമയ്യര്‍ സി ബി ഐ പാറ്റേണില്‍ പുതിയ കുപ്പിയില്‍ വരുന്ന പഴയ വീഞ്ഞ് തന്നെ. മലയാളത്തിലെ കുറ്റന്വേഷണ സിനികള്‍ക്ക്‌ പുതിയ ഭാവുകത്വംനല്‍കിയ കെ മധുവിന്‍റെ, അതേ ഗണത്തില്‍ പെട്ട ഒടുവിലത്തെ സിനിമ കാണാനുള്ള കൗതുകം മാത്രം മതി ഈ ചിത്രം കാണാന്‍.

എന്‍ ഡി ടി വി റിപ്പോര്‍ട്ടറായ ശ്രീയ മറിയ, തുളസീമണി എന്നിവരാണ്‌ മരിച്ച മറ്റ്‌ രണ്ട്‌ പേര്‍. മാരകമായ മുറിവേല്‍ക്കപ്പെട്ട മൂന്നാമത്തെയാളായ കേരളത്തിന്‍റെ ഷാര്‍പ്പ്‌ ഷൂട്ടര്‍ നാദിയമേത്തര്‍ മരണത്തോട്‌ മല്ലടിക്കുന്നു‌. നാദിയയ്ക്ക്‌ ദയാവധം അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ഈ മൂന്ന്‌ പേരും എ സി കമ്പാര്‍ട്ട് മെന്‍റിലെ യാത്രക്കാരായിരുന്നു. ഒറ്റയ്ക്ക്‌ യാത്രചെയ്ത കൂപ്പയിയില്‍ തൂങ്ങിമരിച്ച നിലയിലാണ്‌ തുളസീമണിയെ കണ്ടത്‌. ശ്രീയ റയില്‍‌വേ ട്രാക്കില്‍ മരിച്ച നിലയിലും. ഇവരുടെ കൊലപാതകികളെ ഷറഫുദീനും സംഘവും കണ്ടെത്തുന്നാണ്‌ സിനിമയുടെ ഇതിവൃത്തം.

അടുത്തിടെ സ്ഥിരമായി കുറ്റാന്വേഷക വേഷം കൈകാര്യം ചെയ്‌‌തു തഴമ്പിച്ച സുരേഷ്ഗോപി ഷറഫുദീനോട്‌ നീതി പുലര്‍ത്തിയിട്ടുണ്ട്‌. കാവ്യമാധവനാണ്‌ കരിയറിലെ ഒരു വ്യത്യസ്ഥ വേഷവുമായി നദിയയാകുന്നത്‌. സിദ്ദിഖിന്‍റെ ചേഷ്ടകള്‍ അല്‍പം കൂടിപ്പോയൊ എന്ന്‌ തോന്നും.

WEBDUNIA|
കലാസംവിധായകന്‍ ഗിരീഷ്‌ മേനോനും ഛായാഗ്രാഹകന്‍ ആനന്ദകുട്ടനും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. രാജാമണിയാണ്‌ പശ്ചാത്തല സംഗീതം ഒരുക്കുന്നത്‌. എന്തായാലും കുറ്റവാളികളെ കണ്ടെത്തുന്നതില്‍ ക്ലൈമാക്സ്‌ വരെ ഉദ്വേഗം നിലനിര്‍ത്തുന്നതില്‍ മധുവും കൂട്ടരും വിജയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :