രജനിയുടെ 'കഥപറയുമ്പോള്‍ ' പതിപ്പ് ‘കുസേല’ന്‍റെ റിലീസ് കുഴപ്പത്തിലായെന്ന് റിപ്പോര്‍ട്ടുകള്‍ . കന്നഡത്തില്‍ രജനിക്ക് എതിരെ സംഘടനകള്‍ രംഗത്ത് വന്നതാണ് പ്രധാന പ്രശ്‌നം.
ജൂലൈ 31 ന് ചിത്രം റിലീസ് ചെയ്യണമെന്നാണ് രജനിയുടെ ആഗ്രഹം. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അതിനിടെ അവസാനിക്കില്ലെന്ന ആശങ്കയിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ .‘കുസേല’ന്‍റെ റിലീസിങ്ങ് ആടുത്തമാസത്തിലേക്ക് നീട്ടി വയ്‌ക്കേണ്ടി വരും എന്നും അവര്‍ സൂചന നല്‌കുന്നു.
തെന്നിന്ത്യയില്‍ ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ അടക്കം പ്രധാന നഗരങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യ പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്. ചിത്രം പുറത്തുവരാന്‍ ഓഗസ്‌റ്റ് പകുതിയെങ്കിലും ആകുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍
ചിത്രത്തിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകുന്ന കാര്യം രജനിയെ ബോധ്യപ്പെടുത്തുന്നതെങ്ങനെ എന്ന ആശങ്കയിലാണ് നിര്‍മ്മാതാവ്. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് ഇടയിലാണ് കന്നഡയില്‍ രജനിക്ക് എതിരെ സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
PRO
PRO
ഹൊഗനക്കല്‍ പ്രശ്‌നത്തില്‍ കര്‍ണ്ണാടകത്തിനെതിരെ രജനി രംഗത്ത് വന്നതിന് മാപ്പ് പറയാതെചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്.ഹൊഗനക്കല്‍ പ്രശ്‌നം ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭത്തിനും ആക്കംകൂടും. കര്‍ണാടക അതിര്‍ത്തി ജില്ലയോട് തൊട്ടുകിടക്കുന്ന തമിഴ്‌നാട്ടിലെ ഹൊഗനക്കലില്‍ കുടിവെള്ളപദ്ധതി തുടങ്ങാന്‍ തമിഴ്‌നാട് തീരുമാനിച്ചതാണ് കര്‍ണാടകത്തെ പ്രകോപിപ്പിച്ചത്.
ചിത്രത്തിന്‍റെ 1200 പ്രിന്റുകള്‍ ലോകത്താകമാനം ഒരേ സമയം എത്തിക്കാനാണ് വിതരണക്കാരായ പിരമിഡ് സമീറ ശ്രമിക്കുന്നത്.
പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍റെ വേഷം പശുപതിയാണ് ചെയ്യുന്നത്. നയന്‍താര , മംമത് മോഹന്‍ദാസ് , മീന എന്നിവരും ചിത്രത്തിലുണ്ട്. എ ആര്‍ റഹ്മാന്‍റെ അനന്തിരവന്‍ ജി വി പ്രകാശ് ആണ് സിനിമയുടെ സംഗീതം.