ദിലീപ് വീണ്ടും സ്വന്തം തട്ടകത്തിലേക്ക്. ആക്ഷന്‍ ഹീറോ വേഷങ്ങളിലൂടെ സൂപ്പര്‍ താരപദവിയിലേക്ക് ചുവടുവയ്‌ക്കുന്ന ദിലീപ് അടി തെറ്റുമ്പോഴെല്ലാം ആശ്വാസം തേടുന്നത് സ്വന്തം തട്ടകമായ കോമഡിയിലൂടെയാണ്.
ലാല്‍ജോസിന്‍റെ ‘മുല്ല’യിലെ മൊട്ടത്തലയനായ മുരടന്‍ വേഷം നല്ല പ്രതികരണം ഉണ്ടാക്കാത്ത സാഹചര്യത്തില്‍ തട്ടുപൊളിപ്പന്‍ കോമഡി ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് ദിലീപ്. രാജ് ബാബു സംവിധാനം ചെയ്യുന്ന ദിലീപിന്‍റെ ‘കളേഴ്‌സിന്‍റെ’ പൂജ എറണാകുളത്ത് നടന്നു.
‘നോട്ട്‌ബുക്കി’ലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച റോമയാണ് ചിത്രത്തില്‍ ദിലീപിന്‍റെ നായിക. ഈ ജോഡികള്‍ ആദ്യമായി ഒന്നിച്ച ‘ജൂലൈ നാല്’ കാര്യമായ പ്രതികരണം ഉണ്ടാക്കിയിരുന്നില്ല. രണ്ട് നായികമാരാണ് ചിത്രത്തില്‍ ദിലീപിനുള്ളത്. ഉപനായികയെ ഒരു പുതുമുഖമായിരിക്കും അവതരിപ്പിക്കുന്നത്.
കുടുംബസദസുകളേയും കുട്ടികളെയും പൊട്ടിച്ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ‘പറക്കുംതളിക’ മോഡല്‍ കോമഡിചിത്രമായിരിക്കും ‘കളേഴ്‌സ്’. അരോമ മൂവീസിന് വേണ്ടി എം മണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വി സി അശോകന്റേതാണ് തിരക്കഥ.
WEBDUNIA|
ദിലീപ്-തുളസീദാസ് വിവാദം മാക്ടയുടെ പിളര്‍പ്പിലേക്ക് നയിച്ച സാഹചര്യത്തിലാണ് ദിലീപ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ദിലീപ് ചിത്രങ്ങളോട് സഹകരിക്കേണ്ട എന്ന മാക്ടയുടെ നിലപാട് സംഘടനയുടെ പിളര്‍പ്പിന് തന്നെ വഴിവച്ചിരുന്നു.