സൂര്യ 3 വേഷങ്ങളില്‍, ‘24’ വരുന്നു, ടീസര്‍ അടിപൊളി!

Last Modified വെള്ളി, 4 മാര്‍ച്ച് 2016 (20:50 IST)
സൂര്യയുടെ ബ്രഹ്മാണ്ഡചിത്രം ‘24’ ഏപ്രില്‍ 14ന് റിലീസാകും. വിക്രം കെ കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് എ ആര്‍ റഹ്‌മാനാണ് സംഗീതം നിര്‍വഹിച്ചത്. സമാന്തയാണ് നായിക. നിത്യാ മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

24ന്‍റെ ആദ്യ ടീസര്‍ പുറത്തുവന്നു. അതിഗംഭീരമായ ടീസറെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം. സ്റ്റുഡിയോ ഗ്രീനും 2ഡി എന്‍റര്‍ടെയ്ന്‍‌മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മൂന്ന് കഥാപാത്രങ്ങളെയാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. രണ്ടുസഹോദരന്‍‌മാരെയും അതില്‍ മൂത്ത സഹോദരന്‍റെ മകനെയുമാണ് സൂര്യ അവതരിപ്പിക്കുന്നതെന്നാണ് വിവരം.

വിക്രമിനെ നായകനാക്കിയാണ് ‘24’ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വിക്രം പിന്‍‌മാറി. പിന്നീട് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിനെ നായകനാക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സൂര്യയ്ക്കാണ് നറുക്ക് വീണത്. സൂര്യ ആരാധകര്‍ക്കെല്ലാം വലിയ വിരുന്നായിരിക്കും ഈ സിനിമയെന്നാണ് ചിത്രത്തിന്‍റെ ടീസര്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :