Last Updated:
ബുധന്‍, 11 ഫെബ്രുവരി 2015 (16:21 IST)
തമിഴകമാകെ 'യെന്നൈ അറിന്താല്‍' തരംഗമാണ്. പടം മെഗാഹിറ്റായി മാറുമ്പോള്‍ അജിത് ഫാന്‍സിന് ഒരു ചോദ്യമുണ്ടാകും. സത്യദേവ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി അജിത് വീണ്ടും വരുമോ? യെന്നൈ അറിന്താലിന് രണ്ടാം ഭാഗമുണ്ടാകുമോ?
എന്തായാലും എല്ലാവരുടെ ആകാംക്ഷ അവസാനിപ്പിച്ചുകൊണ്ട് പറയട്ടേ, ഗൌതം വാസുദേവ് മേനോന്‍ ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
തിരക്കഥ അജിത്തിന് കൈമാറിയിട്ടുണ്ട്. അജിത്തിന്‍റെ പ്രതികരണം അറിയാനാണ് ഇപ്പോള്‍ ഗൌതം മേനോന്‍ കാത്തിരിക്കുന്നത്.
പൊലീസ് വേഷം ഉപേക്ഷിച്ചതിന് ശേഷമുള്ള സത്യദേവ് എന്ന മനുഷ്യനും അയാളുടെ 16 വയസുള്ള മകളും. ഒരു പിതാവെന്ന നിലയിലുള്ള സത്യദേവിന്‍റെ ജീവിതയാത്രയാണ് 'യെന്നൈ അറിന്താല്‍ 2' പറയുന്നത്.
ഇപ്പോള്‍ ചിമ്പു നായകനാകുന്ന സിനിമയുടെ പണിപ്പുരയിലാണ് ഗൌതം മേനോന്‍. അതിന് ശേഷം വിക്രം അഭിനയിക്കുന്ന ചിത്രം തുടങ്ങും. അത് കഴിഞ്ഞാല്‍ ഗൌതം - അജിത് കൂട്ടുകെട്ട് വീണ്ടും ഉണ്ടാകുമെന്നാണ് വിവരം.