വേഷവും ബസ് കണ്ടക്ടറും മറന്നോ? എങ്കില്‍ ഓര്‍മ്മിപ്പിക്കാന്‍ വീണ്ടും...!

WEBDUNIA|
PRO
രണ്ടു വര്‍ഷത്തോളമായി സംവിധായകന്‍ വി എം വിനു നിശബ്ദനാണ്. ‘പെണ്‍പട്ടണം’ എന്ന സിനിമ തകര്‍ന്നതോടെ ഇനി നല്ലൊരു തിരക്കഥയുണ്ടെങ്കില്‍ മാത്രമേ സിനിമയെടുക്കൂ എന്ന വാശിയിലാണ് അദ്ദേഹം. എന്തായാലും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വി എം വിനു ഉടന്‍ തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യുന്നു.

നവാഗതനായ മനോജ് പയ്യന്നൂരിന്‍റെ തിരക്കഥയിലാണ് വി എം വിനു ഈ സിനിമ ഒരുക്കുന്നത്. വളരെ ശക്തമായ ഒരു കുടുംബകഥയായിരിക്കും ഇതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

വി എം വിനുവും മമ്മൂട്ടിയും ഒന്നിക്കുന്നത് ഇതാദ്യമല്ല. പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ് കണ്ടക്ടര്‍ എന്നീ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ ഉണ്ടായതാണ്. ഈ മൂന്ന് സിനിമകളും ശരാശരി വിജയങ്ങളായിരുന്നു.

എന്തായാലും മമ്മൂട്ടിയെ നായകനാക്കി ഒരു വന്‍ ഹിറ്റ് സൃഷ്ടിക്കാന്‍ വിനുവിന് കഴിഞ്ഞിട്ടില്ല. ഈ സിനിമയിലൂടെ ആ കുറവ് നികത്താനാണ് വിനു ശ്രമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :