തമിഴ് ചിത്രം ‘വേട്ടൈ’ ഈ മാസം 14ന് പ്രദര്‍ശനത്തിനെത്തുകയാണ്. ആര്യയും മാധവനും നായകന്മാരാകുന്ന ചിത്രത്തില്‍ സമീര റെഡ്ഡിയും അമലാ പോളുമാണ് നായികമാര്‍. ലിംഗുസാമി സംവിധാനം ചെയ്യുന്ന ചിത്രം ഷുവര്‍ ഹിറ്റാകുമെന്നാണ് കോളിവുഡ് സംസാരം.
എന്തായാലും പടം റിലീസാകുംമുമ്പേ ബോളിവുഡ് താരരാജാവ് സല്മാന് ഖാന് ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ലിംഗുസാമി തന്നെ വേട്ടൈയുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യും. ആര്യ അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്മാന് ഖാന് അവതരിപ്പിക്കുന്നത്. മാധവന് സ്വന്തം കഥാപാത്രത്തെ ഹിന്ദിയിലും ആവര്‍ത്തിക്കും.
സമീര റെഡ്ഡിയും അമല പോളും തന്നെ ഹിന്ദിയിലും നായികാനിരയിലുണ്ടാകുമെന്നാണ് ആദ്യ റിപ്പോര്‍ട്ട്. അമലാ പോളിന്റെ ബോളിവുഡ് പ്രവേശം കൂടിയായിരിക്കും ഇത്. യുവന് ഷങ്കര്‍ രാജ തന്നെ സംഗീതസംവിധാനം നിര്വഹിക്കുമെനും അറിയുന്നു.
ബോഡിഗാര്‍ഡിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം തെന്നിന്ത്യന്‍ സിനിമകളെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു സല്മാന് ഖാന്. ‘വേട്ടൈ’യുടെ കഥാഗതി ആകര്‍ഷിച്ചതോടെ ഈ സിനിമ ഹിന്ദിയിലേക്ക് കൊണ്ടുപോകാന്‍ സല്മാന് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.