വിനയന്‍റെ ‘ആലിബാബ 3ഡി’യില്‍ ജയസൂര്യ!

WEBDUNIA|
PRO
ഏകദേശം നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളത്തിന്‍റെ ഹിറ്റ്മേക്കര്‍ ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ആലിബാബയും 41 കള്ളന്‍‌മാരും. പ്രേംനസീറും അടൂര്‍ഭാസിയും മത്സരിച്ചഭിനയിച്ച ഈ സിനിമ അക്കാലത്ത് സൂപ്പര്‍ഹിറ്റായിരുന്നു. ഈ സിനിമ റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാര്‍ത്ത.

വിനയനാണ് ‘ആലിബാബയും 41 കള്ളന്‍‌മാരും’ റീമേക്ക് ചെയ്യുന്നത്. പ്രേംനസീര്‍ അവതരിപ്പിച്ച കഥാപാത്രമായി വേഷമിടും. ഒരു 3ഡി ചിത്രമായാണ് ഈ സിനിമ ഒരുക്കുന്നത്. ‘ഡ്രാക്കുള’യ്ക്ക് ശേഷം ആരംഭിക്കാനാണ് വിനയന്‍റെ പരിപാടി.

‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ രണ്ടാം ഭാഗമെടുക്കാനായിരുന്നു ജയസൂര്യയും വിനയനും ആദ്യം ആലോചിച്ചത്. എന്നാല്‍ അതിന്‍റെ കഥ വേണ്ട രീതിയില്‍ വികസിക്കാത്തതിനാല്‍ ആ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു.

താര സംഘടനയായ ‘അമ്മ’യുടെ അനുവാദത്തോടെ വിനയന്‍ ചിത്രത്തില്‍ അഭിനയിക്കാനാണ് ജയസൂര്യ ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :