രാമുവിന്‍റെ ‘അഗ്നി’ ഏശിയില്ല

aag
FILEFILE
ബോളീവുഡിന്‍റെ ആകാംക്ഷയെ വാനോളം ഉയര്‍ത്തി, നിയമപോരാട്ടത്തിലൂടെ തിയേറ്ററിലെത്തിയ രാംഗോപാല്‍ വര്‍മ്മയുടെ ഷോലെ പരിഭാഷ പ്രേക്ഷകരെ കടുത്ത നിരാശയിലാക്കി. ഷോലെ തലക്ക്‌ പിടിച്ച സിനിമ നിരൂപകരുടെ വിമര്‍ശനം മുഖവിലക്ക്‌ പോലും എടുക്കാതിരുന്നാലും വര്‍മ്മയുടെ മികച്ച ചിത്രമാകാന്‍ ഒരിക്കലും ആഗിന്‌ കഴിയില്ല. ശരാശരി ഹിന്ദി മസാലയെന്ന്‌ സ്ഥാനമേ ആഗ്‌ അര്‍ഹിക്കുന്നുള്ളു.

ബോളീവുഡില്‍ ഇതിഹാസത്തിന്‍റെ സ്ഥാനമുള്ള ഷോലെയിലെ ഹൃദയഹാരിയായ രംഗങ്ങളെല്ലാം നശിപ്പിച്ചു എന്ന ആരോപണവും രാമുവിനെതിരെ ഉയരുന്നു.

ഷോലെയെക്കാള്‍ വ്യത്യസ്തമായ അനുഭവമായിരിക്കും ആഗ്‌ എന്ന രാമുവിന്‍റെ അവകാശവാദം പൊളിഞ്ഞു എന്ന്‌ തന്നെയാണ്‌ ബോളീവുഡിലെ സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍. ചിത്രത്തിന്റെ പ്രിവ്യു കാണാന്‍ ക്ഷണിക്കപ്പെട്ടവരില്‍ ചിലര്‍ പോലും ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇറങ്ങിപ്പോയി.

ഇന്‍സ്പെക്ടര്‍ നരസിംഹയായി മോഹന്‍ലാലിന്റെ പ്രകടനം പക്ഷെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. കുടുംബം നശിപ്പിച്ചവനോട്‌ പ്രതികാരം വീട്ടുന്ന നരസിംഹയെ ലാല്‍ ഭംഗിയാക്കിയിട്ടുണ്ട്‌. എന്നാല്‍ സാദാ മസാല നിലവാരത്തില്‍ നിന്ന്‌ ഉയരാത്ത ചിത്രത്തിന്റെ പൊതുനിലവാരം ലാലിന്റെ പ്രകടനത്തെ നിസാരമാക്കി.

ചമ്പല്‍ കൊള്ളക്കാടിന്റെ പശ്ചാത്തലത്തെ മുംബെയിലെ അധോലോകത്തിലേക്ക്‌ പറിച്ചു നട്ടപ്പോള്‍ സിനിമയുടെ മുഴുവന്‍ പശ്ചാത്തലഭംഗി നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഗബ്ബര്‍ സിങ്ങിന്‌ അല്‍പം കൂടി വിശ്വാസ്യത നല്‍കാന്‍ അമിതാഭ്‌ ബച്ചന്റെ ബബന്‍ എന്ന വില്ലന്‌ കഴിഞ്ഞിട്ടുണ്ട്‌. ഗബ്ബര്‍ സിങ്ങിന്റെ ക്രൂരതകള്‍ക്ക്‌ ബബന്‍ ന്യായീകരണം നല്‍കുന്നുണ്ട്‌.

ഷോലെയില്‍ പ്രേക്ഷകര്‍ ഇന്നും മനസില്‍ താലോലിക്കുന്ന രംഗങ്ങള്‍ സമാന സാഹചര്യങ്ങളില്‍ രാമു പറിച്ചു നട്ടപ്പോള്‍ പാളിപ്പോയി . അജയ്‌ ദേവഗണിന്റെ ഹീറോ കുഴപ്പമില്ല. പുതുമുഖം പ്രശാന്ത്‌ രാജിന്റെ പ്രകടനം ശരാശരിയാണ്‌. നിഷകോത്താരിയിലെ നടിക്ക്‌ ഗുഗ്രൂ എന്ന വഴക്കാളി പെണ്ണിനെ ഉള്‍കൊള്ളാനായിട്ടില്ല. മുറുക്കാന്‍ ചവച്ച്‌ തുപ്പിനടക്കുന്ന രജനീകാന്ത്‌ ആരാധികയുടെ പ്രാകൃതരൂപം നിഷയിലെ സുന്ദരിക്ക്‌ ചേരുന്നില്ല. ദുര്‍ഗ എന്ന വിധവയായി സുസ്മിത ശക്തമായ സാന്നിധ്യമാണ്‌ ചിത്രത്തില്‍. ഇവരെക്കാളും മികച്ച പ്രകടനമാണ്‌ മോഹന്‍ലാലിന്റേത്‌.

WEBDUNIA|
അമിത്‌ റോയിയുടെ ഛായാഗ്രഹണം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. എന്നാല്‍ സിനിമയുടെ സംഗീതം പ്രേക്ഷകരെ ഞെട്ടിക്കാന്‍ മാത്രമേ ഉപകരിക്കു. വിഖ്യാതമായ പഴയപാട്ടുകള്‍ റീമിക്സ്‌ ചെയ്തിറക്കുന്നത്‌ പ്രേക്ഷകരെ പെട്ടെന്ന്‌ പ്രകോപിതരാക്കും. മഹത്തായ പഴയ ചിത്രങ്ങളുടെ നിഴലാകാന്‍പോലും അവയുടെ അനുകരണങ്ങള്‍ക്ക്‌ കഴിഞ്ഞെന്ന്‌ വരില്ല. രാംഗോപാല്‍ വര്‍മ്മയുടെ ഷോലെക്കും അതേ വിധി നേരിടേണ്ടി വരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :