രാമലീല അറം‌പറ്റിയോ? ദിലീപിനുതന്നെ സംശയം!

Dileep, Sachi, Ramaleela, Arun Gopy, Manju, Kavya, ദിലീപ്, സച്ചി, രാമലീല, അരുണ്‍ ഗോപി, മഞ്ജു, കാവ്യ
BIJU| Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (15:55 IST)
എന്ന ദിലീപ് ചിത്രം ഈ മാസം 28ന് പ്രദര്‍ശനത്തിനെത്തുകയാണ്. അങ്ങേയറ്റം പ്രതികൂല സാഹചര്യങ്ങളിലാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോള്‍ ദിലീപിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളും രാമലീല എന്ന ചിത്രത്തിലുണ്ട് എന്നതാണ് കൌതുകകരമായ വസ്തുത.

ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന രാമനുണ്ണി എന്ന കഥാപാത്രം ഏവരാലും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്, ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാകുന്നുണ്ട്. വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുണ്ട്.

നായകകഥാപാത്രത്തെ ഏല്ലാവരും തെറ്റിദ്ധരിക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം രാമലീലയിലുണ്ട്. ‘പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതുപോലെ’ എന്നൊരു ഡയലോഗുപോലും ചിത്രത്തിലുണ്ട്. മാത്രമല്ല, അടുത്തിടെ ദിലീപ് ജയിലില്‍ നിന്ന് പുറത്തുവന്ന് പിതാവിന് ശ്രാദ്ധമിട്ടിരുന്നു. രാമനുണ്ണി ശ്രാദ്ധമിടുന്ന ഒരു ചിത്രമാണ് രാമലീലയുടെ പുതിയ പോസ്റ്റര്!

അങ്ങനെ ദിലീപിന്‍റെ ജീവിതത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടതുപോലെ ഒരു കഥയാണ് രാമലീലയുടേത്. ഈ സിനിമയുടെ ഡബ്ബിംഗ് നടക്കുമ്പോള്‍ ‘ഇത് അറം‌പറ്റിയ തിരക്കഥയാണോ?’ എന്ന് തിരക്കഥാകൃത്ത് സച്ചിയോട് ദിലീപ് ചോദിച്ചിരുന്നു. അന്ന് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :