രജനീകാന്ത് വീണ്ടും വില്ലന്‍, ആമിര്‍ഖാനെയും വെല്ലുവിളിക്കും!

WEBDUNIA|
PRO
വില്ലത്തരങ്ങള്‍ ഏറെ കാണിക്കുന്ന ‘ചിട്ടി’ എന്ന റോബോട്ടായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇന്ത്യ മുഴുവന്‍ തിളങ്ങിനിന്നത് 2010ലാണ്. ‘യന്തിരന്‍’ എന്ന ഷങ്കര്‍ സിനിമയില്‍. തന്‍റെ ആദ്യകാല സിനിമകളില്‍ രജനി ഒട്ടേറെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വീണ്ടും വില്ലനായത് യന്തിരനുവേണ്ടിയായിരുന്നു.

എന്തായാലും ഒരു ബോളിവുഡ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച് രജനി വീണ്ടും വിസ്മയം സൃഷ്ടിക്കാനൊരുങ്ങുന്നു. ‘ധൂം 3’യിലാണ് രജനീകാന്തിന്‍റെ വില്ലന്‍ വേഷം. ഈ ചിത്രത്തില്‍ ആമിര്‍ ഖാനും വില്ലനാണ്. എന്നാല്‍ ആമിറിന്‍റെയും തലവനായിട്ടുള്ള വില്ലനായാണ് രജനീകാന്ത് എത്തുന്നതെന്നാണ് സൂചന.

ധൂം ഒന്നും രണ്ടും ഭാഗങ്ങള്‍ വന്‍ ഹിറ്റായതോടെയാണ് മൂന്നാം ഭാഗത്തിനായി അണിയറപ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചത്.

സംവിധാനം ചെയ്യുന്ന ധൂം 3യില്‍ അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, ഉദയ് ചോപ്ര, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. യഷ്‌രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 3ഡിയിലാണ് ധൂം 3 പ്രദര്‍ശനത്തിനെത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :