Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (17:39 IST)
ഓ കാതല്‍ കണ്‍മണി തമിഴകത്ത് തരംഗം സൃഷ്ടിക്കുകയാണ്. അലൈപായുതേയ്ക്ക് ശേഷം യുവപ്രേക്ഷകര്‍ ഏറ്റെടുക്കുന്ന മണിരത്നം ചിത്രമായി OKK മാറിക്കഴിഞ്ഞു. ബോക്സോഫീസില്‍ കോടികള്‍ വാരുന്ന ചിത്രം ദുല്‍ക്കര്‍ സല്‍മാന്‍ എന്ന സൂപ്പര്‍താരത്തെയും സൃഷ്ടിച്ചിരിക്കുകയാണ്.
മണിരത്നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമാലോകത്ത് സജീവമായിക്കഴിഞ്ഞു. ഹിന്ദിയിലും തമിഴിലുമായി ഒരു ലവ് സ്റ്റോറി പറയാനാണ് മണിരത്നം അടുത്തതായി പ്ലാന്‍ ചെയ്യുന്നത്. ധനുഷ് ഈ സിനിമയില്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നായികയായി അലിയ ഭട്ടിനെയാണ് പരിഗണിക്കുന്നത്. ചിത്രത്തിന്‍റെ കഥ മണിരത്നം പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് വിവരം.
രാഞ്ജന, ഷമിതാഭ് എന്നീ ഹിറ്റ് ഹിന്ദിച്ചിത്രങ്ങളില്‍ ധനുഷ് നായകനായിരുന്നു. ഹിന്ദിയില്‍ ധനുഷിന്‍റെ നിര്‍ണായക ചുവടുവയ്പായിരിക്കും ഈ മണിരത്നം ചിത്രം.