പ്രഭുദേവ വീണ്ടും തമിഴില്‍ ഹീറോ‍, നായിക നയന്‍സ്?

പ്രഭുദേവ, നയന്‍‌താര, വിജയ്, ചിമ്പു, ജ്യോതിക
Last Modified വെള്ളി, 22 മെയ് 2015 (13:12 IST)
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തമിഴ് സിനിമയില്‍ നായകനായി അഭിനയിക്കുന്നു. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭുദേവ നായകനാകുന്നത്. ഒരു തിരക്കഥയുമായി പ്രഭുദേവയെ സമീപിക്കുകയായിരുന്നു വിജയ്. പ്രഭുദേവയ്ക്ക് തിരക്കഥ ഇഷ്ടമായി.

ഒരു നടന്‍ എന്ന നിലയില്‍ ഈ പ്രൊജക്ടിലൂടെ വന്‍ തിരിച്ചുവരവ് നടത്താനാണ് പ്രഭുദേവ ശ്രമിക്കുന്നത്. പ്രകാശ് രാജ് സംവിധാനം ചെയ്ത ധോണി എന്ന ചിത്രത്തിലാണ് പ്രഭുദേവ അവസാനമായി അഭിനയിച്ചത്. താന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ അതിഥിവേഷങ്ങളില്‍ പ്രഭുദേവ എത്താറുണ്ടായിരുന്നു.

കാതലന്‍, മിസ്റ്റര്‍ റോമിയോ, കാതലാ കാതലാ, മിന്‍സാരക്കനവ്, ലവ് ബേര്‍ഡ്സ്, വി ഐ പി തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ പ്രഭുദേവ നായകനായിട്ടുണ്ട്. പിന്നീട് അദ്ദേഹം സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകനായി മാറുകയും ചെയ്തു.

പ്രഭുദേവ - എ എല്‍ വിജയ് ചിത്രത്തില്‍ നയന്‍‌താര നായികയാകുമോ എന്ന സംസാരം കോളിവുഡില്‍ പരന്നിട്ടുണ്ട്. മുന്‍‌കാമുകനായ ചിമ്പുവിനൊപ്പം നായികയായി അഭിനയിക്കാന്‍ തയ്യാറായ നയന്‍സ്, പ്രഭുദേവയുടെ കാര്യത്തില്‍ ആ നിലപാടെടുക്കുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.

മദ്രാസപ്പട്ടിണം, കിരീടം, ദൈവത്തിരുമകള്‍, തലൈവാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ എ എല്‍ വിജയ് ഇപ്പോള്‍ ‘ഇത് എന്ന മായം’ എന്ന സിനിമയുടെ തിരക്കിലാണ്. വിക്രംപ്രഭു നായകനായ ആ‍ സിനിമ പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച ...

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടണം എന്നാണ് ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...