പൃഥ്വി നിര്‍മ്മിക്കും, മമ്മൂട്ടി നായകനാകും; അതുവരെ ഓകെ... പൃഥ്വിയുടെ അച്ഛനായി മമ്മൂട്ടി അഭിനയിക്കുമോ?

പോക്കിരിരാജ ടീം വീണ്ടും!

Prithviraj, Mammootty, My Daddy David, Modi, Jisha, പൃഥ്വിരാജ്, മമ്മൂട്ടി, മൈ ഡാഡി ഡേവിഡ്, മോദി, ജിഷ
Last Modified ചൊവ്വ, 3 മെയ് 2016 (15:44 IST)
പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. നവാഗതനായ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മൈ ഡാഡി ഡേവിഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

പൃഥ്വിരാജിന്‍റെ നിര്‍മ്മാണക്കമ്പനിയായ ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായ ഡേവിഡായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് സൂചന.

എന്നാല്‍ ഈ സിനിമയില്‍ മമ്മൂട്ടിയുടെ മകനായി പൃഥ്വി അഭിനയിക്കുമെന്നുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ അനുജനായി പൃഥ്വിരാജ് അഭിനയിച്ച പോക്കിരിരാജ മെഗാഹിറ്റായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :