ദേവാനന്ദിന് സിനിമപ്രണയം തീരുന്നില്ല

ദേവനന്ദ്‌
IFMIFM
‘ബോളിവുഡിന്‍റെ നിത്യഹരിത നായകന്‍ ’ ദേവാനന്ദിന്‌ മുന്നില്‍ പ്രായം വീണ്ടും വഴിമാറുന്നു. സിനിമയോടുള്ള അഭിനിവേശം അടക്കി വയ്‌ക്കാന്‍ എണ്‍പത്തിനാലാം വയസിലും അദ്ദേഹത്തിനാകുന്നില്ല.

പുതിയ ചിത്രമായ ‘ചാര്‍ജ്‌ഷീറ്റി’ന്‍റെ തിരക്കിലാണ്‌ ദേവനന്ദ്‌ ഇപ്പോള്‍ . ഒരു കൊലപാതകത്തിന്‍റെ രഹസ്യം ചുരുളഴിക്കുന്ന സിനിമയില്‍ ജാക്കിഷെറോഫ്‌ ആണ്‌ നായകന്‍ പിന്നെ ഒരു കൂട്ടം പുതുമുഖങ്ങളും. സീനത്ത്‌ അമന്‍, ടിന മുനിം, തബു തുടങ്ങിയവരെ ബോളിവുഡിന്‌ പരിചയപ്പെടുത്തിയ ദേവാനന്ദ്‌ പുതുമുഖങ്ങളില്‍ നിന്നു നാളെയുടെ താരങ്ങളെ സൃഷ്ടിക്കാനൊരുങ്ങുകയാണ്‌.

സിനിമയുടെ സംവിധാനവും നിര്‍മ്മാണവും ദേവാനന്ദ്‌ തന്നെയാണ്‌ നിര്‍വ്വഹിക്കുന്നത്‌. ചിത്രത്തില്‍ വിരമിച്ച സി ബി ഐ ഉദ്യോഗസ്ഥന്‍റെ വേഷവും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്‌. ജാക്കിഷെറോഫ്‌ ഒരു സിനിമ നടനെയാണ്‌ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

നടന്‍ , സംവിധായകന്‍ എന്നീ നിലകളില്‍ താനിന്നേവരെ ചെയ്‌തിട്ടുള്ളതില്‍ വച്ച്‌ എറ്റവും മികച്ച സിനിമയായിരിക്കും ‘ചാര്‍ജ്ജ്‌ഷീറ്റ്‌ ’എന്ന്‌ ദേവാനന്ദ്‌ അവകാശപ്പെടുന്നു. മാസങ്ങളുടെ പ്രയത്‌നം തിരക്കഥയില്‍ അര്‍പ്പിച്ച ശേഷമാണ്‌ സിനിമക്ക്‌ രൂപം കൊടുക്കുന്നത്‌.

സിനിമയുടെ പ്രചാരണ രംഗത്ത്‌ താന്‍ പരാജയമായത്‌ കൊണ്ടാണ്‌ തന്‍റെ മുന്‍ ചിത്രങ്ങള്‍ സാമ്പത്തികമായി പരാജയപ്പെട്ടതെന്നും അദ്ദേഹംചൂണ്ടികാട്ടുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന്‌ എത്തും. ദേവാനന്ദ്‌ നിര്‍മ്മിക്കുന്ന മുപ്പത്തിയേഴാമത്തെ ചിത്രമാണ് ‘ചാര്‍ജ്ജ്‌ഷീറ്റ്‌.’

WEBDUNIA|
അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ ബോളിവുഡ്‌ അടക്കിഭരിച്ചിരുന്ന താരമായിരുന്നു ദേവാനന്ദ്‌. ജാല്‍ ‍, ടാക്‌സിഡ്രൈവര്‍, മുനിംജി, സി ഐ ഡി, ബംബൈ കാ ബാബു, ഹം ദോനോ, അസ്ലി നഖ്‌ലി, ജോണി മേരാ നാം, ഗാംബ്ലര്‍, ഹേരാ പന്നാ, വാറണ്ട്‌ തുടങ്ങിയ ബോക്‌സ്‌ ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :