തിരക്കഥയില്ല; വിക്രം ചിത്രം മുടങ്ങി

WEBDUNIA|
PRO
സിനിമ തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരക്കഥ കണി‌കാണാന്‍ പോലും കിട്ടാത്തതില്‍ പ്രതിഷേധിച്ച് നിര്‍മ്മാതാവും നായകനും സിനിമ വേണ്ടെന്നുവച്ചു. തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ വിക്രമിന്‍റെ ഏറ്റവും പുതിയ സിനിമയായ ‘24’ ആണ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്.

‘യാവരും നലം’(ഹിന്ദിയില്‍ 13ബി) എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘24’. മോഹന്‍ നടരാജന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയിലെ നായിക ഇല്യാനയാണ്. ഒരാഴ്ചയോളം ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നു. സംവിധായകന്‍ എന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് നിര്‍മ്മാതാവിനോ നായകനായ വിക്രമിനോ ഒരെത്തും പിടിയും കിട്ടിയില്ല.

ഇതേക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ ചിത്രത്തിന്‍റെ തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ വിക്രം കെ കുമാര്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്. തിരക്കഥയെവിടെ എന്നു ചോദിക്കുമ്പോള്‍ “തിരക്കഥ വരും...” എന്ന രീതിയിലാണ് മറുപടി. സഹികെട്ട് സിനിമയില്‍ നിന്ന് പിന്‍‌മാറാന്‍ നായകന്‍ വിക്രം തീരുമാനിച്ചു. സിനിമ ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാവ് മോഹന്‍ നടരാജനും പ്രഖ്യാപിച്ചു.

എന്നാല്‍ പ്രൊജക്ട് ഉപേക്ഷിക്കേണ്ടെന്ന് തന്നെയായിരുന്നു ചിയാന്‍ വിക്രമിന്‍റെ നിലപാട്. സംവിധായകനെയും കഥയെയും മാറ്റി പുതിയ ഒരു സിനിമ ആരംഭിക്കുക എന്ന നിര്‍ദ്ദേശവും വിക്രം മുന്നോട്ടുവച്ചു. ഇതനുസരിച്ച് മോഹന്‍ നടരാജന്‍ നിര്‍മ്മിക്കുന്ന വിക്രം ചിത്രം ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്യും. വിക്രം പൊലീസ് ഉദ്യോഗസ്ഥനായി വരുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ തിരക്കഥ ഭൂപതി പാണ്ഡ്യന്‍ തയ്യാറാക്കിക്കഴിഞ്ഞു. തന്നെയാണ് നായിക. മാര്‍ച്ച് അഞ്ചിന് ചെന്നൈയില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :