കിരണ്‍ഷായ്ക്കൊപ്പം വീണു; വിദ്യയ്ക്ക് പരുക്ക്

WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (20:29 IST)
IFM
ബോളിവുഡ് സുന്ദരി വിദ്യാ ബാലന് ഷൂട്ടിംഗിനിടെ പരിക്ക്. കിരണ്‍ ഷാ എന്ന ബാലതാരത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ബാലന്‍സ് തെറ്റി നിലത്തുവീണാണ് വിദ്യയ്ക്ക് പരുക്കേറ്റത്. ‘പാ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

അമിതാഭ് ബച്ചന്‍, മാധവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രമാണ് പാ. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍റെ കുട്ടിക്കാലം അവതരിപ്പിക്കുന്ന ബാലതാരമാണ് കിരണ്‍ ഷാ. വിദ്യാ ബാലന്‍ കിരണ്‍ ഷായെ എടുത്തുകൊണ്ടു നില്‍ക്കുന്ന സീനാണ് സംവിധായകന്‍ ബാല്‍കി ചിത്രീകരിച്ചത്. എന്നാല്‍ കിരണ്‍ ഷായെ എടുത്ത ഉടനെ ബാലന്‍സ് തെറ്റിയ വിദ്യാബാലന്‍ നിലത്തു വീഴുകയായിരുന്നു.

വിദ്യയ്ക്ക് നിസാര പരുക്കാണ് പറ്റിയതെങ്കിലും താരം ഏറെ പരിഭ്രമിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിദ്യ ചിത്രീകരണത്തില്‍ പങ്കെടുത്തു.

വാല്‍ക്കഷണം: മലയാളത്തില്‍ നിന്ന് അന്യഭാഷകളില്‍ അഭിനയിക്കുന്ന നായികമാര്‍ക്ക് കഷ്ടകാലമാണെന്നു തോന്നുന്നു. അസിന് സൈനസ് കാരണം ശസ്ത്രക്രിയ. മീരാ ജാസ്മിനെ തൈറോയ്ഡ് രോഗം അലട്ടുന്നു. നയന്‍‌താരയ്ക്ക് പ്രഭുദേവയുടെ ഭാര്യ വക ശാസന. ഇപ്പോഴിതാ വിദ്യാബാലന് പരുക്കും. ഭാവന, മീരാനന്ദന്‍, പ്രിയാമണി തുടങ്ങിയവര്‍ സൂക്ഷിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :