കത്തുകള്‍ കൈമാറാന്‍ മഞ്ജു വാര്യര്‍ !

Manju Warrier, Roshan Andrews, Mammootty, Mohanlal, Dileep,  മഞ്ജു വാര്യര്‍, റോഷന്‍ ആന്‍ഡ്രൂസ്, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്
Last Modified ബുധന്‍, 27 ജനുവരി 2016 (19:55 IST)
മഞ്ജു വാര്യര്‍ പോസ്റ്റുവുമണായി അഭിനയിക്കുന്നു. നവാഗതനായ സോജന്‍ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു പോസ്റ്റുവുമണായി എത്തുന്നത്.

മഞ്ജു വാര്യര്‍ തിരിച്ചുവരവ് നടത്തിയ ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന സഹായിയായിരുന്നു സോജന്‍ ആന്‍റണി. വ്യത്യസ്തമായ കഥകള്‍ക്കായുള്ള മഞ്ജുവിന്‍റെ അന്വേഷണമാണ് ഈ പോസ്റ്റുവുമണ്‍ കഥാപാത്രത്തിലേക്ക് എത്തിനില്‍ക്കുന്നത്.

ചിത്രത്തിന് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. മറ്റ് താരങ്ങളെയും സാങ്കേതികവിദഗ്ധരെയും തീരുമാനിച്ചുവരുന്നു. മലയാളത്തില്‍ ഇതിനുമുമ്പ് ഒരു പോസ്റ്റുവുമണ്‍ നായികാകഥാപാത്രമാകുന്ന ചിത്രം ഉണ്ടായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :