ഒരു ഗാനരംഗം, ചെലവ് 30 കോടി!

PROPRO
ഒരു ഗാനരംഗം ചിത്രീകരിക്കാന്‍ 30 കോടി രൂപ ചെലവ്!. ഹോളിവുഡ് ചിത്രത്തിലാണെങ്കില്‍ ഈ വാര്‍ത്തകേട്ട് കണ്ണുമിഴിക്കേണ്ടതില്ല. അവിടെ അതും അതിനപ്പുറവും ചെലവിട്ടാണ് ഓരോ രംഗവും ചിത്രീകരിക്കുക. എന്നാല്‍ പറഞ്ഞു വന്നത് ഒരു തമിഴ് ചിത്രത്തിന്‍റെ ഗാനരംഗം ചിത്രീകരിച്ചതിന്‍റെ കാര്യമാണ്. അപ്പോള്‍ തീര്‍ച്ചയായും വാര്‍ത്തകേട്ട് ഞെട്ടണം, കണ്ണുതള്ളുകയും വേണം.

ഷങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം യന്തിരനു വേണ്ടിയാണ് 30 കോടി രൂപ ചെലവഴിച്ച് പാട്ടുരംഗം ചിത്രീകരിച്ചത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും സൌന്ദര്യറാണി ഐശ്വര്യ റായിയും അഭിനയിക്കുന്ന ഗാനരംഗത്തിനുവേണ്ടിയാണ് ഷങ്കര്‍ ഇങ്ങനെ പണമൊഴുക്കിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധൂര്‍ത്താണിത്.

സണ്‍ പിക്ചേഴ്സാണ് യന്തിരന്‍ നിര്‍മ്മിക്കുന്നത്. ലോകമാകെ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുമ്പോഴാണ് സണ്‍ പിക്ചേഴ്സ് കോടികള്‍ വാരിയെറിയുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ മേന്‍‌മയ്ക്ക് വേണ്ടിയാണ് പണം ചെലവഴിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (13:03 IST)
ഏറ്റവും കുറഞ്ഞത് 200 കോടി രൂപയെങ്കിലും യന്തിരന് ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രജനീകാന്ത് ഡബിള്‍ റോളിലാണ് പ്രത്യക്ഷപ്പെടുക. എ ആര്‍ റഹ്‌മാനാണ് സംഗീതം. ഒട്ടേറെ വിദേശരാജ്യങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :