എ ആര്‍ മുരുഗദോസ് കൊച്ചിയിലെത്തി മോഹന്‍ലാലിനെ കണ്ടു, 3 ഭാഷകളില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ ഒരുങ്ങുന്നു!

മോഹന്‍ലാലിന്‍റെ പുതിയ ആക്ഷന്‍ ത്രില്ലര്‍, സംവിധാനം എ ആര്‍ മുരുഗദോസ്!

Mohanlal, A R Murugadoss, Mahesh Babu, Akira, Shankar, മോഹന്‍ലാല്‍, എ ആര്‍ മുരുഗദോസ്, മഹേഷ്ബാബു, അകിര, ഷങ്കര്‍
Last Modified വെള്ളി, 24 ജൂണ്‍ 2016 (18:10 IST)
മോഹന്‍ലാലിന്‍റെ പുതിയ ആക്ഷന്‍ ത്രില്ലര്‍ അണിയറയില്‍ ഒരുങ്ങുന്നു. സംവിധാനം ചെയ്യുന്നത് മറ്റാരുമല്ല. തമിഴകവും ഹിന്ദി സിനിമാലോകവും കീഴടക്കിയ സാക്ഷാല്‍ എ ആര്‍ മുരുഗദോസ്. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന.

മുരുഗദോസ് തന്നെ രചന നിര്‍വഹിക്കുന്ന സിനിമയുടെ മലയാളം ഡയലോഗുകള്‍ നടന്‍ കൂടിയായ അശ്വിന്‍ മാത്യു രചിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 കോടിക്ക് മുകളിലാണ് സിനിമയുടെ ബജറ്റ് എന്നാണ് അറിയുന്നത്.

മോഹന്‍ലാലിന്‍റെ രണ്ട് തെലുങ്ക് ചിത്രങ്ങള്‍ ഉടന്‍ റിലീസാകുകയാണ്. അതിന് ശേഷം മലയാള സിനിമകളായ പുലിമുരുകനും ഒപ്പവും പ്രദര്‍ശനത്തിനെത്തും.

ജൂലൈ 11 മുതല്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മോഹന്‍ലാല്‍ - മുരുഗദോസ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചേക്കും.

‘അകിര’ എന്ന ഹിന്ദിച്ചിത്രത്തിന്‍റെ തിരക്കിലാണ് ഇപ്പോള്‍ മുരുഗദോസ്. അതിന് ശേഷം മഹേഷ്ബാബു നായകനാകുന്ന സിനിമയാണ് അദ്ദേഹം ചെയ്യുന്നത്. ആ‍ ചിത്രം പൂര്‍ത്തിയായാലുടന്‍ മോഹന്‍ലാല്‍ പ്രൊജക്ട് തുടങ്ങും.

എ ആര്‍ മുരുഗദോസ് കഴിഞ്ഞ ദിവസം അതീവ രഹസ്യമായി കൊച്ചിയിലെത്തി മോഹന്‍ലാലിനെ കണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഥയും മറ്റ് കാര്യങ്ങളും ഈ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചതായാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :