BIJU|
Last Modified ചൊവ്വ, 4 ഏപ്രില്‍ 2017 (15:33 IST)
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന സിനിമ പ്രഖ്യാപിച്ചിട്ട് അധികകാലം ആയിട്ടില്ല. സിനിമയുടെ ചിത്രീകരണം മേയ് മൂന്നാം തീയതി പാലക്കാട് ചിത്രീകരണം ആരംഭിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട് ലഭിക്കുന്നു. ഒടിയനില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും അഭിനയിക്കുന്നു. അതിഥിവേഷമാണെങ്കിലും ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക. അമിതാഭ് ബച്ചന്‍, ദിലീപ് എന്നിവരും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ഒടിവിദ്യയും ദുര്‍മന്ത്രവാദവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും. നരസിംഹത്തില്‍ മമ്മൂട്ടി സൃഷ്ടിച്ച ഇംപാക്ട് ഒടിയനിലും മമ്മൂട്ടി ആവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഏറെക്കാലത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒരു സിനിമ സംഭവിക്കുന്നത്.