ജോഷി വീണ്ടും, ദിലീപിന്‍റെ വാളയാര്‍ പരമശിവം തുടങ്ങുന്നു!

ദിലീപ്, ജോഷി, ഉദയ്കൃഷ്ണ, വാളയാര്‍ പരമശിവം, Dileep, Joshiy, Udaykrishna, Valayar Paramasivam
BIJU| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (17:19 IST)
തുടര്‍ച്ചയായി ഉണ്ടായ പരാജയങ്ങളാണ് സിനിമയില്‍ നിന്ന് അല്‍പ്പം മാറിനില്‍ക്കാന്‍ സംവിധായകന്‍ ജോഷിയെ പ്രേരിപ്പിച്ചത്. എപ്പോഴൊക്കെ പരാജയങ്ങള്‍ മൂലം മാറിനിന്നിട്ടുണ്ടോ അപ്പോഴൊക്കെ അതിശക്തമായ സിനിമകളുമായി മടങ്ങിവരവ് നടത്തിയിട്ടുമുണ്ട് ജോഷി. നാല് തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ ‘ന്യൂഡല്‍ഹി’ എന്ന ബ്രഹ്‌മാണ്ഡഹിറ്റുമായാണ് അദ്ദേഹം മടങ്ങിവന്നത്.

വലിയ ഇടവേളയ്ക്ക് ശേഷം ജോഷി വീണ്ടും തിരിച്ചുവരുന്നത് ‘വാളയാര്‍ പരമശിവം’ എന്ന പ്രൊജക്ടുമായാണ്. റണ്‍‌വേ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണിത്. ദിലീപ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന രീതിയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്.

ഉദയകൃഷ്ണയായിരിക്കും വാളയാര്‍ പരമശിവത്തിന് തിരക്കഥ എഴുതുന്നത്. ഇന്ദ്രജിത്ത് പ്രധാന കഥാപാത്രമായെത്തും. ദിലീപിന്‍റെ നായികയായി കാവ്യാ മാധവന്‍ തന്നെ അഭിനയിക്കും എന്നതാണ് വാളയാര്‍ പരമശിവത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ഈ പ്രൊജക്ടിന്‍റെ ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഇതിന് ശേഷം ഉദയ്കൃഷ്ണയുടെ തന്നെ തിരക്കഥയില്‍ ഒരു മോഹന്‍ലാല്‍ ചിത്രവും ജോഷി പ്ലാന്‍ ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :