ഇനിയും കാത്തിരിക്കേണ്ട, ഈ മ യൗ തീയറ്ററുകളിലേക്ക്

Sumeesh| Last Modified തിങ്കള്‍, 16 ഏപ്രില്‍ 2018 (11:45 IST)
അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം 'ഈ മ യൗ'വിന്റെ റിലീസിങ് പ്രഖ്യാപിച്ചു. ചിത്രം മെയ് നാലിന് തീയറ്ററുകളിലെത്തും. നേരത്തെ രണ്ട് തവണ ചിത്രത്തിന്റെ റിലീസിങ് മാറ്റി വച്ചിരുന്നു. കേരളത്തി മാത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രിവ്യൂ ഷോയിൽ നിന്നും ലഭിച്ച അഭിപ്രായങ്ങൾ കണക്കിലെടുത്ത് രാജ്യമെമ്പാടും ഒരു ദിവസം റിലീസ് ചെയ്യാൻ തീരുമാനം എടുക്കുകയായിരുന്നു. ഇതിനാലാണ് റിലീസിങ് ഡേറ്റ് മാറ്റാൻ കാരണം എന്ന് അണിയറ പ്രവർത്തകർ വ്യകതമാക്കി. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ചിത്രത്തിന്റെ നിർമ്മാതാവ്

തീരനഗരമായ കൊച്ചി സാക്ഷ്യം വഹിച്ച ഡച്ച്, ബ്രിട്ടിഷ്, പോർച്ചുഗീസ് അധിനിവേഷങ്ങളിൽ നിന്നു പ്രദേശത്തിനു ലഭിച്ച സാംസ്കാരിക സമന്വയത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. സിനിമയുടെ പേരു തന്നെ ഏറെ ശ്രദ്ധ ആകർശിച്ചിരുന്നു. ഈശോ മറിയം ഔസേപ്പ് എന്നതിന്റെ ചുരുക്കനാമമായാണ് ഈ മ യൗ എന്ന പേർ നൽകിയിരിക്കുന്നത്.

വിനായകന്‍‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലും അനുബന്ധ പ്രദേശങ്ങളിലുമായി 18 ദിവസം കൊണ്ടാണ് സിനീമയുടെ ചിത്രീകരണം പൂർത്തിയാക്കിത്. പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദാണ്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :