തല അജിത്തിന്‍റെ അടുത്ത പടം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലന്‍ !

സുബിന്‍ ജോഷി| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (19:34 IST)
‘തല’ അജിത്തിന്‍റെ അടുത്ത തമിഴ് ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലന്‍. സംവിധാനം ചെയ്യുന്ന മാസ് എന്‍റര്‍ടെയ്‌നറാണ് മലയാളത്തിന്‍റെ വമ്പന്‍ പ്രൊഡക്ഷന്‍ ഹൌസായ ശ്രീഗോകുലം മൂവീസ് നിര്‍മ്മിക്കുന്നത്.

മലയാളത്തില്‍ കായം‌കുളം കൊച്ചുണ്ണി, പഴശ്ശിരാജ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ നിര്‍മ്മിച്ച ശ്രീ ഗോകുലം മൂവീസ് പക്ഷേ തമിഴില്‍ അത്ര സജീവമല്ലായിരുന്നു ഇതുവരെ. ‘ധനുസുരാസി നേയര്‍കളേ’ എന്ന ഒരു ചെറിയ ബജറ്റ് സിനിമ മാത്രമാണ് തമിഴില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചത്.

അജിത് - ശിവ ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ ശ്രീ ഗോകുലം മൂവീസിനൊപ്പം ബോണി കപൂറും സഹകരിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :