കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 28 മാര്‍ച്ച് 2024 (17:41 IST)
ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'യുടെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍ സൂര്യ, സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സൂര്യയുടെ 43-ാമത് ചിത്രം ഒരുങ്ങുകയാണ് അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനം കൂടി വന്നിരിക്കുകയാണ്, 'സൂര്യ 44' എന്ന് താല്‍ക്കാലികമായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു.
സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജുമായി സൂര്യ ഒന്നിക്കുന്നു.
'ലവ് ലാഫ്റ്റര്‍ വാര്‍' എന്ന ടാഗ് ലൈനോടെയാണ് പ്രഖ്യാപനം. പ്രണയകഥയ്ക്കൊപ്പം ആക്ഷനും പ്രതീക്ഷിക്കാം.
സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ സമയമെടുക്കും. സൂര്യ 43 പൂര്‍ത്തിയാകേണ്ടതുണ്ട്.