1. വിനോദം
  2. സിനിമ
  3. അണിയറ
  4. Mammootty, Shankar, Akshay Kumar, Amy Jackson

2.o കാണാന്‍ മമ്മൂട്ടി; മെഗാസ്റ്റാറിന്‍റെ അഭിപ്രായമറിയാന്‍ ഷങ്കര്‍ !

മമ്മൂട്ടി
ഷങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡചിത്രം 2.o വ്യാഴാഴ്ച റിലീസാകുകയാണ്. രജനികാന്തും അക്ഷയ്കുമാറും അഭിനയിക്കുന്ന ചിത്രത്തില്‍ എമി ജാക്‍സണാണ് നായിക. ലോകമെങ്ങുമുള്ള സിനിമാസ്വാദകര്‍ 2.o കാണാനായി കാത്തിരിക്കുകയാണ്.
 
അക്കൂട്ടത്തില്‍ സെലിബ്രിറ്റികളുമുണ്ട്. മലയാളത്തിന്‍റെ അഭിമാനതാരങ്ങളെല്ലാവരും ഷങ്കര്‍ - രജനി ചിത്രം ആദ്യദിവസം തന്നെ കാണാനാണ് സാധ്യത. മെഗാസ്റ്റാര്‍ മമ്മൂട്ടിയും 2.o കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഷങ്കറിന്‍റെ അടുത്ത ചിത്രം ഇന്ത്യന്‍ 2ല്‍ മമ്മൂട്ടി ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സാഹചര്യത്തില്‍ 2.oയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ അഭിപ്രായമറിയാന്‍ ഷങ്കറിനും ജിജ്ഞാസ ഉണ്ടാകണം.
 
ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് 2.o പ്രദര്‍ശനത്തിനെത്തുന്നത്. 543 കോടി രൂപയാണ് ചിത്രത്തിന്‍റെ ചെലവ്.
About Writer
BIJU
അടുത്ത ലേഖനം
‘ആ പണത്തിന്റെ ഒരു വിഹിതം എനിക്കുള്ളതാണ്, അല്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും’; നിലപാട് കടുപ്പിച്ച് ഇളയരാജ