അപർണ|
Last Modified ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (10:21 IST)
ഹരിഹരന്‍ സംവിധാനം ചെയ്ത ക്ലാസിക് ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. ചതിയന്‍ ചന്തുവില്‍ നിന്നും ചന്തുവിന് പുതിയ ഒരു മുഖമാണ് എം ടി നല്‍കിയത്. ചതിയനല്ലാത്ത ചന്തുവിനെ മമ്മൂട്ടിയിലൂടെ ഈ ചിത്രത്തില്‍ മലയാളികള്‍ കണ്ടു. എം ടിയുടെ അസാധാരണമായ രചനാപാടവം കൊണ്ട് ലോകോത്തരമായി മാറിയ സിനിമ.
മമ്മൂട്ടിയുടെ കരിയറിലെ ഹിറ്റ് സിനിമയായ വടക്കന്‍ വീരഗാഥയുടെ രണ്ടാം ഭാഗം വരുന്നതിനെ കുറിച്ച് വാർത്തകൾ വന്നിരുന്നു. ഇതിനെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഹരിഹരന്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.
വടക്കന്‍ വീരഗാഥയ്ക്ക് ഒരു രണ്ടാം ഭാഗമൊരുക്കാന്‍ എനിക്ക് കഴിയില്ലെന്നുമാണ് ഹരിഹരന്‍ പറയുന്നത്. അത്ര ക്ലാസായ ഒരു ചിത്രത്തിന് രണ്ടാം ഭാഗം എടുക്കാൻ കഴിയില്ലെന്നും വരുന്ന വാർത്തകൾ വ്യാജമാണെന്നും ഹരിഹരൻ പറയുന്നു.
മമ്മൂട്ടിയ്‌ക്കൊപ്പം സുരേഷ് ഗോപി, ബാലന്‍ കെ നായര്‍, മാധവി, ബിയോണ്‍, ക്യാപ്റ്റന്‍ രാജു, ഗീത, സുകുമാരി എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരന്നിരുന്നു. വടക്കാന്‍ പാട്ടുകളെ ആസ്പദമാക്കി എംടി വാസുദേവന്‍ നായരായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത്.