മമ്മൂട്ടിയും അനുഷ്കയും പ്രണയിക്കാനൊരുങ്ങുന്നു

Sumeesh| Last Modified ബുധന്‍, 28 മാര്‍ച്ച് 2018 (17:58 IST)
മമ്മൂട്ടിയും അനുഷ്ക ഷെട്ടിയുമാണ് തന്റെ അടുത്ത സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുകയെന്ന് പരോൾ സിനിമയുടെ സംവിധായകൻ ശരത് സന്ദിത്.

യഥാർത്ഥത്തിൽ മമ്മുട്ടിയുമൊത്ത് ചെയ്യാൻ ആലോചിച്ചിരുന്ന ആദ്യ ചിത്രം പരോൾ ആയിരുന്നില്ല. അതൊരു മാസ്സ് പ്രൊജക്റ്റ് ആയിരുന്നു. ആ ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത് അനുഷ്ക ഷെട്ടിയെയാണ്. എന്നാൽ പല പ്രശ്നങ്ങൾ മൂലം ആ ആദ്യം ചെയ്യാൻ സാധച്ചില്ല. പ്രധാനമായും താരങ്ങളുടെ ഡേറ്റുകളുടെ പ്രശ്നം മൂലമാണ് ചിത്രം മാറ്റിവെക്കേണ്ടി വന്നത് എന്നും ശരത് പറയുന്നു.

പ്രണയത്തിനു പ്രാധാന്യമുള്ളതും പെർഫോമൻസ് ഓറിയന്റഡുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചെന്നൈയിലെ പ്രശസ്തനായ ഒരു എഴുത്തുകാരൻ കഥയും തിരക്കഥയുമൊരുക്കുന്ന ഈ ചിത്രത്തിന്റെ വർക്കുകളിലേക്ക് താൻ ഊടനെ പ്രവേശിക്കുമെന്നും സംവിധായകൻ ശരത് സന്ദിത് പറയുന്നു.

മമ്മൂട്ടിയുടെ നായികയായി അനുഷ്ക എത്തുന്ന സിനിമയ്‌ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാകും ഇനി
ആരാധകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :