തുമ്പി എബ്രഹാം|
Last Updated:
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (13:38 IST)
ജോജു ജോർജ് കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ജോസഫ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ആർ കെ സുരേഷാണ് ജോജു അവതരിപ്പിച്ച നായകകഥാപാത്രമായെത്തുന്നത്.തമിഴ് സംവിധായകൻ ബാലയാണ് ചിത്രം നിർമിക്കുന്നത്. നവംബറിൽ ചിത്രീകരണം ആരംഭിക്കും. 2020 മാർച്ചിൽ ചിത്രം തിയെറ്ററുകളിലെത്തും.
ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രണ്ട് ലുക്കുകളിലാണ് ചിത്രത്തിൽ സുരേഷ് പ്രത്യക്ഷപ്പെടുക.