ഫ്ലാഷ്, ഹലോ എന്നീ ചിത്രങ്ങള്‍ ഓര്‍മ്മയുണ്ടോ? മോഹന്‍ലാല്‍ ഈജിപ്‌തിലേക്ക് !

Mohanlal, Jeethu Joseph, Trisha, Ram, റാം, മോഹന്‍ലാല്‍, ജീത്തു ജോസഫ്, തൃഷ
സുബിന്‍ ജോഷി| Last Modified വെള്ളി, 31 ജനുവരി 2020 (15:57 IST)
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍ലാലും ത്രിഷയും ജോഡിയാകുന്ന റാം ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നറാണ്. ഇപ്പോള്‍ കേരളത്തില്‍ ചിത്രീകരിക്കുന്ന സിനിമ അടുത്ത ഷെഡ്യൂളില്‍ വിദേശരാജ്യങ്ങളിലേക്ക് പറക്കുകയാണ്.

ഈജിപ്‌ത്, ലണ്ടന്‍, ഇസ്‌താംബുള്‍ എന്നിവിടങ്ങളാണ് റാമിന്‍റെ വിദേശ ലൊക്കേഷനുകള്‍. അമ്പത് കോടിയോളം ബജറ്റിലാണ് റാം ഒരുങ്ങുന്നതെന്നാണ് വിവരം. ജീത്തു ജോസഫും മോഹന്‍ലാലും ഇതിനുമുമ്പ് ഒന്നിച്ച ‘ദൃശ്യം’ ഇന്‍ഡസ്‌ട്രി ഹിറ്റ് ആയിരുന്നു. ആ വിജയം റാമിലൂടെ ആവര്‍ത്തിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.

അഭിഷേക് ഫിലിംസ് നിര്‍മ്മിക്കുന റാമില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്‌ണ, ലിയോണ ലിഷോയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മോഹന്‍ലാല്‍ ഒരു പുതിയ ഹെയര്‍ സ്റ്റൈലിലാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത് എന്നതാണ് റാമിന്‍റെ പ്രത്യേകത. ഫ്ലാഷ്, ഹലോ തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാല്‍ പരീക്ഷിച്ച ഹെയര്‍ സ്റ്റൈലിന് സമാനമായ രീതിയിലാണ് റാമില്‍ മോഹന്‍ലാല്‍ ഹെയര്‍ സ്റ്റൈല്‍ ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :