Last Modified ബുധന്‍, 28 മെയ് 2014 (15:18 IST)
ഹൃത്വിക് റോഷനെയും കരീന കപൂറിനെയും ജോഡിയാക്കിയാണ് കരണ്‍ ജോഹര്‍ ‘ശുദ്ധി’ എന്ന സിനിമ നിര്‍മ്മിക്കാന്‍ പ്ലാന്‍ ചെയ്തത്. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന സിനിമ ഋഷികേശില്‍ നടക്കുന്ന ഒരു കഥയാണ് പറയുന്നത്. എന്നാല്‍ ശാരീരിക സ്ഥിതി മോശമായതിനാല്‍ ഹൃത്വിക് പിന്നീട് പ്രൊജക്ടില്‍ നിന്നുമാറി.
ടൈഗര്‍ ഷ്റോഫ്, രണ്‍വീര്‍ സിംഗ് തുടങ്ങിയവരെ പിന്നീട് ഈ സിനിമയിലേക്ക് പരിഗണിച്ചു. ഇപ്പോള്‍ കേള്‍ക്കുന്നത് സാക്ഷാല്‍ സല്മാന് ഖാന് ഈ സിനിമയിലേക്ക് നായകനായി എത്തുമെന്നാണ്.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് സല്മാന് ഖാന്റെ ബാന്ദ്രയിലെ വസതിയിലെത്തി കരണ്‍ ജോഹര്‍ ചര്‍ച്ച നടത്തി. തിരക്കഥ മസില്ഖാന് ഇഷ്ടമായെന്നും ചിത്രം ചെയ്യാമെന്ന് നിശ്ചയിച്ചാണ് ഇരുവരും പിരിഞ്ഞതെന്നും കേള്‍ക്കുന്നു.
ഷാരുഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു കരണ്‍ ജോഹര്‍. അതുകൊണ്ടുതന്നെ സല്‍മാനുമായി കരണ്‍ അത്ര അടുപ്പത്തിലായിരുന്നില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കരണ്‍ ജോഹറും ഷാരുഖും ഇപ്പോള്‍ അത്ര നല്ല ബന്ധത്തിലല്ലത്രേ. ശുദ്ധിയില്‍ സല്‍മാനെ പരിഗണിക്കാന്‍ ഇതും കാരണമായതായി അറിയുന്നു.
കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന പ്രസിദ്ധ ചാറ്റ് ഷോയിലെ സ്ഥിരം അതിഥിയായിരുന്നു ഷാരുഖ് ഖാന്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഷാരുഖ് പങ്കെടുത്തില്ല. ആ സീസണിലെ ആദ്യ അതിഥി സല്മാന് ഖാന് ആയിരുന്നു എന്നതും കൂട്ടിവായിക്കേണ്ടതുണ്ട്.