മോഹന്‍ലാല്‍ വീണ്ടും ഗായകനായി

PROPRO
ബ്ലെസി സംവിധാനം ചെയ്യുന്ന ‘ഭ്രമരം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ഒരു ഗാനം ആലപിച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. മോഹന്‍ലാലിന്‍റെ കൊച്ചിയിലുള്ള റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ ഈ ഗാനം റെക്കോര്‍ഡ് ചെയ്തു.

“അണ്ണാറക്കണ്ണാ വാ.. പൂവാലാ.. ചങ്ങാത്തം കൂടാന്‍ വാ” എന്ന ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചത്. അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീതം നല്‍കുന്നത്. ബ്ലെസി - മോഹന്‍ലാല്‍ ടീമിന്‍റെ കഴിഞ്ഞ ചിത്രമായ ‘തന്‍‌മാത്ര’യിലും മോഹന്‍ലാല്‍ ഒരു ഗാനം പാടിയിരുന്നു.

‘ഇതളൂര്‍ന്നുവീണ പനിനീര്‍ദളങ്ങള്‍ തിരികേ ചേരും പോലെ..” എന്ന ആ ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. വിഷ്ണുലോകം എന്ന സിനിമയിലെ “ആവാരാഹും”, ഏയ് ഓട്ടോയിലെ “സുധീ..മീനുക്കുട്ടീ”, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ “കൈതപ്പൂവില്‍ കന്നിക്കുറുമ്പില്‍...”, ബാലേട്ടനിലെ “കറുകറെ കറുത്തൊരു പെണ്ണാണ്..” തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ ഹിറ്റായ മറ്റ് പാട്ടുകള്‍.

WEBDUNIA|
ഭ്രമരത്തില്‍ ഒരു ലോറി ഡ്രൈവറായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഭൂമികയാണ് ചിത്രത്തിലെ നായിക. ലക്‍ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത, മുരളീമേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :